Asia cup Trophy എക്സ്
Sports

ഏഷ്യാ കപ്പ് ടി-20 ടൂര്‍ണമെന്റിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ

ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി-20 ക്രിക്കറ്റിലെ ഏഷ്യന്‍ ചാംപ്യന്മാരെ കണ്ടെത്താനുള്ള ഏഷ്യാകപ്പ് ടൂര്‍ണമെന്റിന് ഇന്ന് യുഎഇയില്‍ തുടക്കം. ഏഷ്യയിലെ എട്ടു ടീമുകളാണ് രണ്ടു ഗ്രൂപ്പുകളായി മത്സരിക്കുന്നത്. ഇന്നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഹോങ്കോങ്ങിനെ നേരിടും. അബുദാബി ഷെയ്ഖ് സാദിഖ് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം.

നിലവിലെ ചാംപ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം നാളെ നടക്കും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയാണ് എതിരാളികള്‍. ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് മത്സരം. ടൂര്‍ണമെന്‌റിലെ സൂപ്പര്‍ പോരാട്ടമായ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം ഈ മാസം 14 ന് ദുബായില്‍ നടക്കും.

ഗ്രൂപ്പ് ഘട്ടത്തിനുശേഷം രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ സൂപ്പര്‍ ഫോര്‍ റൗണ്ടില്‍ മത്സരിക്കും. ഇതില്‍ നിന്നും ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകള്‍ 28 ന് ഫൈനലില്‍ ഏറ്റുമുട്ടും. മത്സരം സോണി ടെന്‍ ചാനലുകളിലും സോണി ലിവ് ആപ്പിലും തത്സമയം കാണാം. ഇന്ത്യ, പാകിസ്ഥാന്‍, ഒമാന്‍, യുഎഇ എന്നിവ ഗ്രൂപ്പ് എയിലും, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ ബി ഗ്രൂപ്പിലുമാണുള്ളത്.

The Asia Cup T-20 tournament begins in the UAE today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT