Ancy Sojan  x
Sports

തിളങ്ങി മലയാളി താരങ്ങള്‍; ജിസ്‌ന മാത്യു ഉള്‍പ്പെട്ട റിലേ ടീമിന് സ്വര്‍ണം, ആന്‍സി സോജന് വെള്ളി

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് മുന്നേറുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഗുമി: ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. മലയാളി താരമടങ്ങിയ വനിതകളുടെ 4-400 റിലേ ടീം സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ മറ്റൊരു മലയാളി താരമായ ആന്‍സി സോജന്‍ (Ancy Sojan) ലോങ് ജംപില്‍ വെള്ളി മെഡല്‍ നേടി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതി യരാജി സ്വര്‍ണം നിലനിര്‍ത്തി. പുരുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ അവിനാഷ് സാബ്‌ലെ സ്വര്‍ണം നേടി. പുരുഷന്‍മാരുടെ 4-400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് വെള്ളി മെഡല്‍ നേട്ടവമുണ്ട്.

12 വര്‍ഷത്തെ ഇടവേള

മലയാളി താരം ജിസ്‌ന മാത്യു ഉള്‍പ്പെട്ട സംഘമാണ് വനിതാ റിലേയില്‍ ഇന്ത്യക്കായി സുവര്‍ണ നേട്ടം ഓടി പിടിച്ചത്. രുപല്‍, രജിത കുഞ്ജ, ശുഭ വെങ്കടേശന്‍ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3.34.18 സെക്കന്‍ഡിലാണ് ഇന്ത്യന്‍ വനിതകള്‍ ഫിനിഷ് ചെയ്തത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വനിതാ റിലേ ടീമിന്റെ സ്വര്‍ണ നേട്ടം.

ഇതേ ഇനത്തില്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യക്ക് വെള്ളി. ജയ് കുമാര്‍, ധര്‍മവീര്‍ ചൗധരി, മലയാളി താരം മനു ടിഎസ്, വിശാല്‍ ടികെ എന്നിവരടങ്ങിയ ടീമാണ് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. 3.03.67 സെക്കന്‍ഡിലാണ് ടീം ഫിനിഷ് ചെയ്തത്.

ആന്‍സി സോജന്‍

വനിതാ ലോങ് ജംപില്‍ മലയാളി താരം ആന്‍സി സോജന്‍ 6.33 മീറ്റര്‍ താണ്ടിയാണ് വെള്ളി മെഡല്‍ നേടിയത്. ഈയിനത്തില്‍ വെങ്കലവും ഇന്ത്യയ്ക്കാണ്. ശൈലി സിങാണ് വെങ്കലം നേടിയത്. താരം 6.30 മീറ്റര്‍ പിന്നിട്ടു.

ജ്യോതി യരാജി

വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇന്ത്യയുടെ മറ്റൊരു സുവര്‍ണ നേട്ടം. ജ്യോതി യരാജി 12.96 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ നേടിയ സ്വര്‍ണം താരം നിലനിര്‍ത്തി.

36 വര്‍ഷത്തെ കാത്തിരിപ്പ്

ദേശീയ റെക്കോര്‍ഡ് ജേതാവായ അവിനാഷ് സാബ്‌ലെ പുുഷന്‍മാരുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്‌സില്‍ സ്വര്‍ണം സ്വന്തമാക്കി. 36 വര്‍ഷത്തെ കാത്തിരിപ്പിനാണ് വിരമാമിട്ടത്. ഈയിനത്തില്‍ 1989ലാണ് ഇന്ത്യയുടെ അവസാന ഏഷ്യന്‍ സ്വര്‍ണം. 8.20.92 സെക്കന്‍ഡിലാണ് താരം ഫിനിഷ് ചെയ്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT