

മൊഹാലി: റോയല്‍ ചാലഞ്ചേഴ്‌സ് (Royal Challengers Bengaluru) പേമാരിയില്‍ പഞ്ചാബ് കിങ്‌സ് ഒലിച്ചുപോയി. ഒന്നാം ക്വാളിഫയറില്‍ അനായസ വിജയം നേടിയാണ് രാജകീമായി റോയല്‍ ചാലഞ്ചേഴ്‌സിന്റെ ഫൈനല്‍ പ്രവേശം. എട്ടുവിക്കറ്റിനാണ് ബംഗളൂരുവിന്റെ വിജയം. പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സ് വിജയലക്ഷ്യം പത്തോവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ആര്‍സിബി മറികടന്നു. തോറ്റെങ്കിലും ഫൈനല്‍ യോഗ്യത ഉറപ്പാക്കാന്‍ പഞ്ചാബിന് ഒരു അവസരം കൂടി ലഭിക്കും. വെള്ളിയാഴ്ച നടക്കുന്ന മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടത്തിലെ വിജയികളിലെ രണ്ടാം ക്വാളിഫയറില്‍ തോല്‍പിച്ചാല്‍ പഞ്ചാബിന് ഫൈനലില്‍ കടക്കാം.
നാലാം തവണയാണ് ആര്‍സിബി ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്. ഒരുതവണ പോലും കീരിടനേട്ടത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇത്തവണ കോഹ് ലി കപ്പുയര്‍ത്തുന്നത് കാണാനാകുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. 7 പന്തുകള്‍ നേരിട്ട ഫില്‍ സാള്‍ട്ട് 56 റണ്‍സെടുത്തു പുറത്താകാതെനിന്നു. വിരാട് കോഹ്‌ലി (12 പന്തില്‍ 12), മയങ്ക് അഗര്‍വാള്‍ (13 പന്തില്‍ 19), രജത് പടിദാര്‍ (എട്ടു പന്തില്‍ 15) എന്നിങ്ങനെയാണു മറ്റു ബാറ്റര്‍മാരുടെ സ്‌കോറുകള്‍..
മറുപടി ബാറ്റിങ്ങില്‍ അനായാസമായിരുന്നു ആര്‍സിബിയുടെ ബാറ്റിങ്. സ്‌കോര്‍ 30 ല്‍ നില്‍ക്കെ വിരാട് കോഹ് ലിയുടെ നഷ്ടമായെങ്കിലും ടീം പതറിയില്ല. പവര്‍പ്ലേയില്‍ ടീം നേടിയത് 61 റണ്‍സ്. ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്നതോടെ 10 ഓവറില്‍ ആര്‍സിബി വിജയ റണ്‍സ് കുറിച്ചു. മുഷീര്‍ ഖാന്റെ പത്താം ഓവറിലെ അവസാന പന്തില്‍ സിക്‌സര്‍ തൂക്കി രജത് പടിദാറാണ് ആര്‍സിബിക്കായി വിജയ റണ്‍സ് കുറിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കിങ്‌സ് 14.1 ഓവറില്‍ 101 റണ്‍സെടുത്തു പുറത്തായി. 17 പന്തില്‍ 26 റണ്‍സടിച്ച സ്റ്റോയ്നിസാണ്. പഞ്ചാബ് കിങ്‌സിന്റെ ടോപ് സ്‌കോറര്‍. പ്രഭ്സിമ്രാന്‍ സി സിങ് (18), അസ്മത്തുല്ല ഒമര്‍സായി (18) എന്നിവരാണ് പഞ്ചാബിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. പ്രിയാംശ് ആര്യ (ഏഴ്), ജോഷ് ഇംഗ്ലിഷ് (നാല്), ശ്രേയസ് അയ്യര്‍ (രണ്ട്), നേഹല്‍ വധേര (എട്ട്), ശശാങ്ക് സിങ് (മൂന്ന്), ഹര്‍പ്രീത് ബ്രാര്‍ (നാല്) എന്നിവരെല്ലാം നിരാശപ്പെടുത്തി.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ ആര്‍സിബി തൂക്കിയിരുന്നു.നിര്‍ണായക മത്സരത്തില്‍ ബംഗളൂരു ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയര്‍ന്നതോടെ പഞ്ചാബ് പ്രതിരോധത്തിലായി. ജോഷ് ഹെയ്‌സല്‍വുഡും സുയാഷ് ശര്‍മയും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. യാഷ് ദയാല്‍ രണ്ടു വിക്കറ്റുകളും ഭുവനേശ്വര്‍ കുമാറും റൊമാരിയോ ഷെഫേര്‍ഡും ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates