Parveen Hooda, Ankush Panghal x
Sports

'ഇടിച്ച്' മുന്നേറി ഇന്ത്യന്‍ ബോക്‌സര്‍മാര്‍; സ്വര്‍ണം, വെള്ളി ഒന്നുറപ്പ്!

വനിതകളില്‍ പര്‍വീണ്‍ ഹൂഡയും പുരുഷന്‍മാരില്‍ അങ്കുഷ് പംഗലും ഫൈനലില്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങില്‍ പുരുഷ, വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്നുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 65 കിലോ വിഭാഗത്തില്‍ പര്‍വീണ്‍ ഹൂഡയും പുരുഷ വിഭാഗത്തില്‍ അങ്കുഷ് പംഗല്‍ 80 കിലോ വിഭാഗത്തിലും ഫൈനലിലേക്ക് മുന്നേറിയതോടെയാണ് ഇന്ത്യ സ്വര്‍ണം, വെള്ളി മെഡലില്‍ ഒന്നുറപ്പിച്ചത്.

ചൈനയുടെ ലി ഷുവിയെ 5-0 എന്ന സ്‌കോറിന് സെമിയില്‍ ഇടിച്ചു വീഴ്ത്തിയാണ് പര്‍വീണിന്റെ മുന്നേറ്റം. ഉസ്‌ബെക്കിസ്ഥാന്‍ താരം ഫസ്‌ലിദ്ദിന്‍ എര്‍കിന്‍ബോവിനെതിരെ ശക്തമായി തിരിച്ചടിച്ചാണ് അങ്കുഷിന്റെ മുന്നേറ്റം. സ്‌കോര്‍: 4-1.

75 കിലോ വിഭാഗത്തിലെ ലോക ചാംപ്യനാണ് എര്‍കിന്‍ബോവ്. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് അങ്കുഷ് മത്സരിക്കുന്നത്. കന്നി വരവില്‍ തന്നെ ശ്രദ്ധേയ മുന്നേറ്റമാണ് താരം നടത്തിയത്.

പുരുഷന്‍മാരുടെ 90 കിലോ വിഭാഗത്തില്‍ ഇന്ത്യക്ക് വെങ്കലമുണ്ട്. ഇന്ത്യയുടെ നരേന്ദ്ര ബെര്‍വാളിനാണ് വെങ്കലം. താരം സെമിയില്‍ തോറ്റതോടെയാണ് വെങ്കലത്തില്‍ ഒതുങ്ങിയത്.

Asian Games 2026: Parveen Hooda and Ankush Panghal stormed into the boxing finals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യ ബലപരീക്ഷണത്തില്‍ യുഡിഎഫിന് തിരിച്ചടി, നേട്ടമുണ്ടാക്കി എല്‍ഡിഎഫ്; രണ്ട് എംഎല്‍എമാരുടെ സീറ്റ് പിടിച്ചെടുത്തു

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് നേട്ടം: ചേലക്കരയിൽ അട്ടിമറി വിജയം; ചാലക്കുടിയും വടക്കാഞ്ചേരിയും നിലനിർത്തി

അല്‍ ഫുര്‍സാന്‍ സ്‌പോര്‍ട്‌സ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഉടമകള്‍ ?

'ക്ഷമിക്കണം, ഒരുനാള്‍ ഒരുമിച്ച് അഭിനയിക്കണം'; ഇനാരിറ്റു സിനിമ 'തട്ടിയെടുത്തതില്‍' ഫഹദിനോട് റിസ് അഹമ്മദ്

ചക്രവാതച്ചുഴി: നാളെ മുതല്‍ നാലുദിവസം ശക്തമായ മഴ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്