Asian Games 2026 Seema Kumari Wins Bronze x
Sports

'16' വര്‍ഷത്തിന് ശേഷം ആദ്യം! 10,000 മീറ്ററില്‍ ഇന്ത്യയുടെ സീമ കുമാരിക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഒരു മെഡല്‍ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സ് വനിതകളുടെ 10,000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം. ഇന്ത്യയുടെ സീമ കുമാരിയാണ് മെഡല്‍ നേടിയത്. 32: 50: 05 സമയത്തിലാണ് താരം ഫിനിഷ് ചെയ്തത്.

വനിതകളുടെ 10,000 മീറ്ററില്‍ ഒരു മെഡല്‍ എന്ന ഇന്ത്യയുടെ 16 വര്‍ഷത്തെ കാത്തിരിപ്പിനാണ് സീമ വിരാമമിട്ടത്. 2010ല്‍ മലയാളിയായ പ്രീജ ശ്രീധരന്‍ ഈ ഇനത്തില്‍ ഇന്ത്യക്കായി സ്വര്‍ണം നേടിയിട്ടുണ്ട്. അന്ന് ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യയ്ക്കു തന്നെയായിരുന്നു. കവിത റാവത്താണ് വെള്ളി നേടിയത്. അതിനു ശേഷം ഇപ്പോഴാണ് ഈ ഇനത്തില്‍ ഇന്ത്യയുടെ മുന്നേറ്റം.

ഇന്ന് ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. നേരത്തെ വുഷുവില്‍ ഇന്ത്യന്‍ താരം റോഷിബിന ദേവി് വെള്ളി മെഡല്‍ നേടിയിരുന്നു. ഫൈനലില്‍ ചൈനയുടെ ഴാങ് സിയൂവിനോട് ഇന്ത്യയുടെ റോഷിബിന പരാജയപ്പെടുകയായിരുന്നു. തുഴച്ചിലില്‍ ഇന്ത്യയ്ക്ക് വെങ്കലവും ലഭിച്ചിട്ടുണ്ട്.

വുഷു വനിതാ വിഭാഗം 60 കിലോഗ്രാം വിഭാഗത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് രോഷിബിന പരാജയം സമ്മതിച്ചത്. ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ റോഷിബിനയുടെ ഹാട്രിക് മെഡല്‍ നേട്ടമാണിത്. 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും, 2022 ല്‍ വെള്ളിയും നേടിയിരുന്നു.

തുഴച്ചിലില്‍ ഇന്ത്യയുടെ സല്‍മാന്‍ ഖാന്‍- സത്നം സിങ് സഖ്യമാണ് വെങ്കലം നേടിയത്. പുരുഷ വിഭാഗം ഡബിള്‍ സ്‌കള്‍സിലാണ് ഇന്ത്യന്‍ ജോഡി മെഡല്‍ നേടിയത്. തുഴച്ചില്‍ മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടമാണിത്. മെഡല്‍ വേട്ടയില്‍ ചൈനയാണ് ഒന്നാമത്. ഒരു സ്വര്‍ണം അടക്കം 14 മെഡലുകളാണ് നിലവില്‍ ഇന്ത്യക്കുള്ളത്.

Seema Kumari won a historic bronze medal for India in the women's 10,000m event at the Asian Games 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വോട്ടിന് പിന്നാലെ നിയമവും കവര്‍ന്നു; ഗ്യാനേഷ് കുമാര്‍ ദേശദ്രോഹി, രാജിവെക്കണം; ജനാധിപത്യം തകരുന്നത് നോക്കിനില്‍ക്കില്ല'

സിയാൽ ഏവിയേഷൻ കൺസൾട്ടൻസി സർവീസിന് തുടക്കമായി: ആദ്യ സംരംഭം പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽ

ആരും കൊതിക്കുന്ന ഓഫര്‍, കുറ്റബോധമില്ല; അല്‍ഫോണ്‍സ് പുത്രനോട് നോ പറഞ്ഞത് എന്തുകൊണ്ട്? ജേസണ്‍ സഞ്ജയ് പറയുന്നു

ഏഷ്യൻ ​ഗെയിംസിൽ 'ഇന്ത്യ vs ഇന്ത്യ' പോരാട്ടം!

എത്തിഹാദ് റെയിലിൽ ദുബൈയിലെത്താം; നേരിട്ട് മെട്രോയിൽ നഗരം ചുറ്റാം; കാർ വേണ്ട, പാത റെഡി