ജിന്‍സണ്‍ ജോണ്‍സണ്‍, എം  ശ്രീശങ്കര്‍/ ഫെയ്‌സ്‌ബുക്ക് 
Sports

ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം; എം ശ്രീശങ്കറിന് വെള്ളി, ജിൻസൺ ജോൺസണിന് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ എം ശ്രീശങ്കറിന് വെള്ളി

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ മലയാളി തിളക്കം. പുരുഷ ലോങ് ജംപില്‍ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. 8.19 മീറ്റര്‍ ദൂരത്തില്‍ ചാടിയാണ് ശ്രീശങ്കര്‍ വെള്ളി ഉറപ്പിച്ചത്. ആദ്യ മൂന്ന് ശ്രമങ്ങള്‍ക്ക് ശേഷം നാലാം ശ്രമത്തിലാണ് മുന്നേറ്റം. ചൈനയുടെ ജിയാനന്‍ വാങ്ങിനാണ് സ്വര്‍ണം.ചൈനയുടെ തന്നെ യുഹാവോ ഷിയ്ക്കാണ് വെങ്കലം.

കൂടാതെ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ വെങ്കലം നേടി. ഈ ഇനത്തിൽ വെള്ളിയും ഇന്ത്യയ്‌ക്കാണ്. മൂന്ന് മിനിറ്റ് 38.94 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത അജയ് കുമാര്‍ സരോജിനാണ് വെള്ളി. ഗെയിംസില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 51ല്‍ എത്തി. 13 സ്വര്‍ണം, 19 വീതം വെള്ളി, 19 വെങ്കലം മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്താണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT