Atletico Madrid x
Sports

സിമിയോണി കാലത്ത് ആദ്യം! തോല്‍വിത്തുടക്കം; അട്ടിമറിക്കപ്പെട്ട് അത്‌ലറ്റിക്കോ മാഡ്രിഡ്

അത്‌ലറ്റിക്ക് ക്ലബ് 3-2 സെവിയ

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡ്, സെവിയ ടീമുകള്‍ക്ക് സീസണിലെ ആദ്യ പോരില്‍ തന്നെ തോല്‍വി. സെവിയ ത്രില്ലര്‍ പോരില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയോടു പരാജയപ്പെട്ടു. അത്‌ലറ്റിക്കോ മാഡ്രിഡിനെ എസ്പാന്യോള്‍ സ്വന്തം തട്ടകത്തില്‍ അട്ടിമറിച്ചു. മറ്റൊരു മത്സരത്തില്‍ ഗെറ്റാഫെ എവേ പോരാട്ടത്തില്‍ സെല്‍റ്റ വിഗോയെ 0-2നു പരാജയപ്പെടുത്തി.

ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ട് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വീണത്. അവസാ 20 മിനിറ്റിനിടെ അവര്‍ക്ക് രണ്ട് ഗോളുകള്‍ വഴങ്ങേണ്ടി വന്നു. ഡിഗോ സിമിയോണി ഇത് 14ാം വര്‍ഷമാണ് അത്‌ലറ്റിക്കോയുടെ പരിശീലകനായി തുടരുന്നത്. ആദ്യമായാണ് അദ്ദേഹത്തിനു കീഴില്‍ ടീം സീസണിലെ ആദ്യ മത്സരം തോല്‍ക്കുന്നത്. 2009ലാണ് അത്‌ലറ്റിക്കോ അവസാനമായി ലീ​ഗിലെ ആദ്യ പോരാട്ടം തോറ്റത്.

കളിയുടെ 37ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് അത്‌ലറ്റിക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 73ാം മിനിറ്റില്‍ മിഗ്വേല്‍ റുബിയോ, 84ാം മിനിറ്റില്‍ പെരെ മില്ല എന്നിവര്‍ എസ്പാന്യോളിനായി വല ചലിപ്പിച്ചു.

സെവിയയെ അത്‌ലറ്റിക്ക് ക്ലബ് സ്വന്തം തട്ടകത്തില്‍ 3-2നു വീഴ്ത്തി. 5 ഗോളുകള്‍ കണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ സെവിയ രണ്ട് ഗോളിനു പിന്നിലായി, രണ്ട് ഗോള്‍ മടക്കി ശക്തമായി തിരിച്ചെത്തിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ അത്‌ലറ്റിക്ക് ടീം ഒരു ഗോള്‍ കൂടി നേടി വിജയം ഭദ്രമാക്കി.

Atletico Madrid: Host Espanyol’s 2-1 win on Sunday was Atletico’s first opening defeat since Simeone took over in late 2011. It hadn’t previously lost an opening league game since 2009.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

SCROLL FOR NEXT