ഗ്വിലിയാനോ സിമിയോണി എക്സ്
Sports

അച്ഛന്റെ ടീമിന് മകന്റെ ഇരട്ട ഗോൾ! ഗെറ്റാഫയെ തകർത്ത് അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് കപ്പ് സെമിയിൽ

മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍പ്പന്‍ ജയം

Author : സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: ഗെറ്റാഫയെ മറുപടിയില്ലാത്ത 5 ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് അത്‌ലറ്റിക്കോ മാഡ്രിഡ് സ്പാനിഷ് കപ്പ് (കോപ ഡെല്‍ റേ) സെമിയിലേക്ക് മുന്നേറി. പരിശീലകന്‍ ഡീഗോ സിമിയോണിയുടെ മകന്‍ ഗ്വിലിയാനോ സിമിയോണി ഇരട്ട ഗോളുകളുമായി കളം വാണു. സാമുവല്‍ ലിനോ, ആന്‍ജല്‍ കൊരേയ, അലക്‌സാണ്ടര്‍ സൊര്‍ലോത് എന്നിവരും അത്‌ലറ്റിക്കായി വല ചലിപ്പിച്ചു.

ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ രണ്ടും ഗോളുകള്‍ ടീം, ഗെറ്റാഫെ വലയിലിട്ടു. കളിയുടെ 8ാം മിനിറ്റില്‍ ഗ്വിലിയാനോയാണ് ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 17ാം മിനിറ്റില്‍ താരം തന്നെ രണ്ടാം ഗോളും നേടി. ലിനോയുടെ ഗോള്‍ 42ാം മിനിറ്റിലാണ് വന്നത്.

രണ്ടാം പകുതി തുടങ്ങി 78ാം മിനിറ്റില്‍ കൊരേയ നാലാം ഗോള്‍ സമ്മാനിച്ചു. 86ാം മിനിറ്റില്‍ സൊര്‍ലോത് അഞ്ചാം ഗോളും നേടി ഗെറ്റാഫെ തകര്‍ച്ച പൂര്‍ണമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിനോദയാത്രയ്ക്കായി കുടുംബശ്രീ സംഘം ബംഗളൂരുവില്‍, കനത്തമഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് അപകടം; രണ്ട് മലയാളികള്‍ അടക്കം ഏഴുപേര്‍ മരിച്ചു

ജോലിസ്ഥലത്ത് പ്രണയം പൂവിടാം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇഎംഐയില്‍ ഫോണ്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; എന്താണ് '2-6-10' റൂള്‍?

തമിഴ്‌നാട്ടില്‍ വിജയ് വരുമോ?; ഡിഎംകെയെ വീഴ്ത്തി ഭരണം പിടിക്കുമെന്ന് ആക്‌സിസ് മൈ ഇന്ത്യ

വയനാട് ടൗൺഷിപ്പ്: 178 വീടുകൾ നാളെ കിഫ്കോണിനു കൈമാറും, ഒന്നാം ഘട്ടം പൂർത്തിയാക്കിയെന്ന് ഊരാളുങ്കൽ

SCROLL FOR NEXT