ഫോട്ടോ: ട്വിറ്റർ 
Sports

ചെല്‍സി വില്‍ക്കാനുള്ള ശ്രമം പാളുന്നു; അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് യുകെ

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി വില്‍ക്കാനുള്ള അബ്രാമോവിച്ചിന്റെ നീക്കം ഉടന്‍ നടന്നേക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സി വില്‍ക്കാനുള്ള അബ്രാമോവിച്ചിന്റെ നീക്കം ഉടന്‍ നടന്നേക്കില്ല. റഷ്യന്‍ ശതകോടീശ്വരന്റെ അക്കൗണ്ട് യുകെ മരവിപ്പിച്ചതോടെയാണ് ഇത്. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നാണ് അബ്രാമോവിച്ചിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചിരിക്കുന്നത്. സ്വത്തുക്കള്‍ മരവിപ്പിക്കും എന്ന സൂചനകള്‍ വന്നതോടെയാണ് ചെല്‍സി വില്‍ക്കാനുള്ള നീക്കം അബ്രാമോവിച്ച് ആരംഭിച്ചത്. 

ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടേയും സ്വത്തുക്കള്‍ മരവിപ്പിച്ചു

അബ്രാമോവിച്ചിനൊപ്പം യുകെയില്‍ ബിസിനസ് നടത്തുന്ന ഏഴ് റഷ്യന്‍ ശതകോടീശ്വരന്മാരുടേയും സ്വത്തുക്കള്‍ മരവിപ്പിച്ചിട്ടുണ്ട്. ഇഗോള്‍ സെച്ചിന്‍, ഒലെഗ് ഡെറിപാസ്‌ക, അലെക്‌സി മില്ലര്‍, നികോളായി ടോക്കറേവ്, ആന്‍ഡ്രെ കോസ്റ്റിന്‍, ദിമിത്രി ലെബെഡേവ് എന്നീ കോടീശ്വരന്മാരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. 

മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനും യുകെയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതിനും അബ്രാമോവിച്ചിന് വിലക്കുണ്ട്. ഇതോടെയാണ് ചെല്‍സി വില്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവുന്നത്. ചെല്‍സിയുടെ നടത്തിപ്പ് അവകാശം ക്ലബിന്റെ തന്റെ ചാരിറ്റി സൊസൈറ്റിക്ക് അബ്രാമോവിച്ച് കൈമാറിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍