ഫോട്ടോ: ട്വിറ്റർ 
Sports

ലേലം നിയന്ത്രിച്ച ഹ്യു എഡ്മിഡ്സ് കുഴഞ്ഞു വീണു; ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു

ലേലം നിയന്ത്രിച്ച ഹ്യു എഡ്മിഡ്സ് കുഴഞ്ഞു വീണു; ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്‍ താര ലേലം നിര്‍ത്തിവച്ചു. ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ലേല നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചത്. 

കുഴഞ്ഞു വീണ എഡ്മിഡസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ബിസിസിഐ അറിയിച്ചു. ലേല നടപടികള്‍ മൂന്നരയ്ക്ക് പുനരാരംഭിക്കും. 

ഉച്ച ഭക്ഷണത്തിന് പിരിയുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. 

ആര്‍ക്കും വേണ്ടാതെ റെയ്‌ന, സ്മിത്ത്, മില്ലര്‍

അതിനിടെ ലേലത്തില്‍ സുരേഷ് റെയ്ന, സ്റ്റീവ് സ്മിത്ത് എന്നിവരെ സ്വന്തമാക്കാന്‍ തയ്യാറാവാതെ ഫ്രാഞ്ചൈസികള്‍. രണ്ട് കോടി രൂപ അടിസ്ഥാന വിലയായ താരത്തിന് വേണ്ടി തന്റെ മുന്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്സ് ഉള്‍പ്പെടെ ഒരു ഫ്രാഞ്ചൈസിയും മുന്‍പോട്ട് വന്നില്ല. 

2020ലെ ഐപിഎല്ലില്‍ നിന്ന് റെയ്ന പിന്മാറിയിരുന്നു. 12 കളിയില്‍ നിന്ന് 160 റണ്‍സ് മാത്രമാണ് റെയ്നയ്ക്ക് 2021ലെ സീസണില്‍ നേടാനായത്. 205 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച റെയ്നയുടെ അക്കൗണ്ടിലുള്ളത് 5528 റണ്‍സും. 

ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിലും വിശ്വാസം വെക്കാന്‍ ടീമുകള്‍ തയ്യാറായില്ല. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയുടെ താരമായിരുന്ന സ്മിത്തിന് ലഭിച്ച അവസരങ്ങളിലൊന്നും ബാറ്റിങ് മികവ് കാണിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഡേവിഡ് മില്ലറിനെ തേടിയും താര ലേലത്തില്‍ ടീമുകള്‍ എത്തിയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീകോവിലിലെ വാതിലിന് എന്തു പറ്റി?; എത്ര സ്വര്‍ണം നഷ്ടമായെന്ന് കണ്ടെത്തണം; ദേവസ്വം ബോര്‍ഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

മംദാനിക്ക് പിന്നാലെ വീണ്ടും ഇന്ത്യന്‍ വംശജയ്ക്ക് വിജയം; വിര്‍ജീനിയ ലെഫ്. ഗവര്‍ണറായി ഗസാല ഹാഷ്മി

ബ്രസീലിയന്‍ മോഡല്‍ 22 തവണ വോട്ട് ചെയ്തു; ഹരിയാനയില്‍ നടന്നത് 25 ലക്ഷത്തിന്റെ വോട്ടുകൊള്ള; എച്ച് ബോംബുമായി രാഹുല്‍ ഗാന്ധി

മൂന്ന് മാസം കൂടുമ്പോള്‍ 61,500 രൂപ; അഞ്ചുവര്‍ഷം കൊണ്ട് ലഭിക്കുന്നത് 12.30 ലക്ഷം, ഇതാ ഒരു വരുമാന പദ്ധതി

'കേരളത്തിന്റെ മുഖ്യമന്ത്രിയാകേണ്ടയാള്‍'; വിഡി സതീശന്‍ ജനങ്ങളുടെ അംഗീകാരമുള്ള നേതാവെന്ന് മുരളി തുമ്മാരുകുടി

SCROLL FOR NEXT