Auqib Nabi x
Sports

പ്രസിദ്ധ് കൃഷ്ണ ഫിറ്റ് അല്ല; അക്വിബ് നബി ഏകദിന ടീമില്‍

ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്നാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് പരമ്പര നഷ്ടമായത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ആദ്യ മൂന്ന് മത്സരങ്ങളിലേക്കുള്ള ടീമിലും പേസ് ബൗളര്‍ അക്വിബ് നബിയെ ഉള്‍പ്പെടുത്തി. ആദ്യം പ്രഖ്യാപിച്ച ടീമില്‍ താരത്തെ അവസാന രണ്ട് മത്സരങ്ങള്‍ക്കായാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടീമില്‍ ഉള്‍പ്പെട്ടിരുന്ന പേസര്‍ പ്രസിദ്ധ് കൃഷ്ണ പരിക്കു മാറി ഫിറ്റ്‌നസ് തെളിയിച്ച് തിരിച്ചെത്തുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ താരം പൂര്‍ണമായി ഫിറ്റ്‌സ് വീണ്ടെടുത്തില്ല. ഇതോടെയാണ് നബിയെ പരമ്പരയില്‍ മൊത്തം നിലനിര്‍ത്താന്‍ തീരുമാനിച്ചത്.

ഹാംസ്ട്രിങ് പരിക്കിനെ തുടര്‍ന്നാണ് പ്രസിദ്ധ് കൃഷ്ണയ്ക്ക് പരമ്പര നഷ്ടമായത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പോരാട്ടത്തിനിടെയാണ് പ്രസിദ്ധിനു പരിക്കേല്‍ക്കുന്നത്. കിവികള്‍ക്കെതിരായ പോരാട്ടത്തിനു മുന്‍പ് താരം ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ തിരിച്ചു വരവ് വൈകും എന്നു വ്യക്തമായി.

കിവികള്‍ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് പ്രസിദ്ധ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്നാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നത്. ടെസ്റ്റിനു മുന്‍പ് ഇന്ത്യ എ- ന്യൂസിലന്‍ഡ് എ ചതുര്‍ദിന പോരാട്ടത്തിലെ മൂന്നാം മത്സരം നവംബര്‍ 7 മുതല്‍ ആരംഭിക്കും. അതിനു മുന്‍പ് ഫിറ്റ്‌നസ് തെളിയിച്ചാല്‍ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പ്രസിദ്ധിനെ ഇന്ത്യ എ ടീമിലുള്‍പ്പെടുത്തി കളത്തിലിറക്കാനും നീക്കമുണ്ട്.

ഇന്ത്യന്‍ ഏകദിന ടീം (ആദ്യ 3 പോരാട്ടങ്ങള്‍): ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, അക്ഷര്‍ പട്ടേല്‍, നമാന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്‌വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന്‍ കിഷന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി (ആദ്യ ഏകദിനത്തിന് മാത്രം), അക്വിബ് നബി.

ഇന്ത്യന്‍ ഏകദിന ടീം (അവസാന 2 പോരാട്ടങ്ങള്‍): ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, അക്ഷര്‍ പട്ടേല്‍, നമാന്‍ ധിര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്‌വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യഷ് ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്വിബ് നബി.

India have added fast bowler Auqib Nabi to their squad for the first three ODIs against New Zealand, bringing him into the group earlier than initially planned

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ചട്ടവിരുദ്ധമായി ഡിജെ പാര്‍ട്ടി; പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് മദ്യം വിളമ്പി, പൊലീസ് നടപടി

'പന്നി എന്ന് വിളിച്ച് ബോഡി ഷെയ്മിങ്, ഡാന്‍സിന് വണ്ണം പ്രശ്‌നമല്ല'; പ്രതികരിച്ച് ഷംന കാസിം

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ എത്തുമോ?; ഒറ്റയടിക്ക് ഇടിഞ്ഞത് 2480 രൂപ

​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത