ഫോട്ടോ: ട്വിറ്റർ 
Sports

വാര്‍ണറിനും സ്മിത്തിനും അര്‍ധ സെഞ്ച്വറി;ഓസ്‌ട്രേലിയക്ക് സൂപ്പര്‍ തുടക്കം

9 റണ്‍സ് എടുത്ത മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയ്ക്ക് മികച്ച തുടക്കം. ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും അര്‍ധ സെഞ്ച്വറി നേടി. കളി 22 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്‌ട്രേലിയ ഒരുവിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയിലാണ്. 9 റണ്‍സ് എടുത്ത മിച്ചല്‍ മാര്‍ഷിന്റെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 

ടോസ് നേടിയ ഓസിസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അറുപത് റണ്‍സ് എടുക്കുന്നതിനിടെ വാര്‍ണര്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സറും പറത്തി. 55 പന്തില്‍ നിന്നാണ് സ്മിത്ത് അര്‍ധസെഞ്ച്വറി നേടിയത്. 

തുടര്‍ച്ചയായ 2 തോല്‍വികള്‍ക്കു ശേഷം തിളങ്ങുന്ന പ്രകടനവുമായി ലോകകപ്പിലേക്കു തിരിച്ചുവന്ന ഓസ്‌ട്രേലിയയ്ക്ക് ഇന്നത്തെ മത്സരത്തിലും വിജയം അനിവാര്യമാണ്. അശക്തരാണെങ്കിലും അട്ടിമറിക്കു ശേഷിയുള്ളവരാണു തങ്ങളെന്നു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചവരാണ് നെതര്‍ലന്‍ഡ്‌സ്. മാര്‍ക്കസ് സ്റ്റോയിനിസിനു പകരം കാമറൂണ്‍ ഗ്രീനിനെ ഉള്‍പ്പെടുത്തി. നെതര്‍ലന്‍ഡ്‌സ് ടീമില്‍ മാറ്റമില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ