ട്രാവിസ് ഹെഡ്  എക്സ്
Sports

വെടിക്കെട്ടുമായി ട്രാവിസ് ഹെഡ്; ഒന്നാം ടി 20യില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് വിജയം

23 പന്തില്‍ 8 ഫോറും നാലു സിക്‌സും സഹിതം ഹെഡ് 59 റണ്‍സെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി 20 മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 28 റണ്‍സ് വിജയം. തകര്‍പ്പന്‍ അര്‍ധസെഞ്ച്വറിയുമായി ഇന്നിങ്‌സിന് കരുത്തേകിയ ഓപ്പണര്‍ ട്രാവിസ് ഹെഡ് ആണ് ഓസീസിന്റെ വിജയശില്‍പ്പി. 23 പന്തില്‍ 8 ഫോറും നാലു സിക്‌സും സഹിതം ഹെഡ് 59 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

41 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു ഷോര്‍ട്ടും, 37 റണ്‍സെടുത്ത ജോഷ് ഇന്‍ഗ്ലിസും ഹെഡിന് മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 19.3 ഓവറില്‍ 179 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. കാമറൂണ്‍ ഗ്രീന്‍ 13 ഉം, സ്റ്റോയ്‌നിസ് 10 റണ്‍സുമെടുത്തു.

180 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ടിന് 151 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. 27 പന്തില്‍ 37 റണ്‍സെടുത്ത ലിയാം ലിവിംഗ്സ്റ്റണ്‍ മാത്രമാണ് പിന്നീട് പൊരുതിയത്. ക്യാപ്റ്റന്‍ ഫില്‍ സാള്‍ട്ടും (20), ജോര്‍ദാന്‍ കോക്‌സും (17) വലിയ സ്‌കോര്‍ നേടാതെ പുറത്തായി. പരമ്പരയിലെ രണ്ടാം മത്സരം വെളളിയാഴ്ച കാര്‍ഡിഫില്‍ നടക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT