ഓസ്‌ട്രേലിയന്‍ ടീം-Australia  x
Sports

സൗദി അറേബ്യയെ മടക്കി ലോകകപ്പ് യോഗ്യത നേടി ഓസ്‌ട്രേലിയ, ചിലിക്ക് മൂന്നാം തവണയും നിരാശ

സൗദിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്

സമകാലിക മലയാളം ഡെസ്ക്

സൗദി അറേബ്യയെ 2-1 പരാജയപ്പെടുത്തി ലോകകപ്പ് യോഗ്യത നേടി ഓസ്‌ട്രേലിയ(Australia ). മറ്റൊരു മത്സരത്തില്‍ ബൊളീവിയയോട് 2-0 തോല്‍വി വഴങ്ങിയതോടെ ചിലിക്ക് തുടര്‍ച്ചയായ മൂന്നാം തണവണയും ലോകകപ്പ് യോഗ്യതയില്ല.

സൗദിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഓസ്‌ട്രേലിയ ജയിച്ചു കയറിയത്. കളിയുടെ 19-ാം മിനിറ്റില്‍ അബ്ദുള്‍റഹ്മാന്‍ അല്‍ അബൗദ് സൗദിയെ മുന്നിലെത്തിച്ചു. എന്നാല്‍ ഒന്നാം പകുതിയില്‍ തന്നെ ഓസീസ് സമനില പിടിച്ചു. 42-ാം മിനിറ്റില്‍ കോണര്‍ മെറ്റ്കാഫാണ് ടീമിനായി സമനില ഗോള്‍ നേടിയത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 48-ാം മിനിറ്റില്‍ മിച്ച് ഡ്യൂക്ക് ടീമിന്റെ വിജയഗോള്‍ നേടി. ഇതോടെ ഓസ്ട്രേലിയക്ക് തുടര്‍ച്ചയായ ആറാം ലോകകപ്പ് യോഗ്യത ഉറപ്പാക്കി.

അതേസമയം ബൊളീവിയയോട് എതിരില്ലാത രണ്ട് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയാണ് ചിലി ലോകകപ്പ് യോഗ്യത നേടാതെ പുറത്തായത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പില്‍ നിന്നാണ് ചില പുറത്താവുന്നത്. നേരത്തെ 2018-ലും 2022-ലും ലാറ്റിനമേരിക്കന്‍ മുന്‍ ചാമ്പ്യന്മാര്‍ക്ക് ലോകകപ്പ് യോഗ്യത നേടിയിരുന്നില്ല.

മറ്റൊരു മത്സരത്തില്‍ കൊളംബിയക്കെതിരെ അര്‍ജന്റീനക്ക് സമനിലക്കുരുക്കിലായി ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ 24-ാം മിനിറ്റില്‍ ലൂയിസ് ഡയസിലൂടെ കൊളംബിയ ആണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയില്‍ കൊളംബിയ ഒരു ഗോള്‍ ലീഡുമായി മുന്നിട്ടുനിന്നു. രണ്ടാം പകുതിയില്‍ സമനില ഗോളിനായുള്ള അര്‍ജന്റീന ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

റോഡ്രിഗോ അഗ്യുറെയുടെയും ജോര്‍ജിയന്‍ ഡി അറസ്‌കേറ്റയുടെയും ഗോളുകളില്‍ ഉറുഗ്വേ, വെനിസ്വേലയെ സ്വന്തം മൈതാനത്ത് 2-0 ന് പരാജയപ്പെടുത്തി. 16 മത്സരങ്ങളില്‍ നിന്ന് 24 പോയിന്റുമായി ലോകകപ്പിലെ മേഖലയിലെ ആറ് നേരിട്ടുള്ള സ്ഥാനങ്ങളില്‍ ഒന്നിന് അടുത്തെത്തി.

വിനീഷ്യസിന്റെ ഗോളില്‍ പരാഗ്വേയെ തകര്‍ത്തു; ലോകകപ്പ് യോഗ്യത നേടി ബ്രസീല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

SCROLL FOR NEXT