ശാർ​ദുൽ ഠാക്കൂറിന്റെ പന്തിൽ സ്മിത്ത് ക്ലീൻ ബൗൾഡായപ്പോൾ/ പിടിഐ 
Sports

75 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ;  400 കടന്ന് ഓസീസ്

22 റണ്‍സുമായി അലക്‌സ് കാരിയും രണ്ട് റണ്ണുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍

സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ ഒന്നാം ഇന്നിങ്‌സില്‍ 400 കടന്ന് ഓസ്‌ട്രേലിയ. രണ്ടാം ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 422 റണ്‍സെന്ന നിലയില്‍. 

22 റണ്‍സുമായി അലക്‌സ് കാരിയും രണ്ട് റണ്ണുമായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറിലാണ് ആദ്യ ദിനമായ ഇന്നലെ ഓസ്‌ട്രേലിയ ബാറ്റിങ് അവസാനിപ്പിച്ചത്. രണ്ടാം ദിനമായ ഇന്ന് 75 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഓസീസിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. 

ഓസ്‌ട്രേലിയക്കായി ട്രാവിസ് ഹെഡ്ഡും സ്റ്റീവ് സ്മിത്തും സെഞ്ച്വറികള്‍ നേടി. ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. 

ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് റണ്‍സുമായി റണ്ണൗട്ടായി കൂടാരം കയറി. 

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. ഇന്ത്യക്കായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

കാന്താരി മുതൽ കശ്മീരി വരെ; അറിയാം ഇന്ത്യയിലെ മുളക് വൈവിധ്യങ്ങൾ

'അഭിഷേകിനെ വിട്ടു കൊടുക്കരുതെന്ന് കേണു പറഞ്ഞു, അവര്‍ കേട്ടില്ല; വരാനിരിക്കുന്നത് വലിയ പ്രകടനങ്ങള്‍'

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

SCROLL FOR NEXT