ഇന്ത്യൻ ടീം  എക്സ്
Sports

പെര്‍ത്തില്‍ ഇന്ത്യക്ക് ജയ പ്രതീക്ഷ; ഓസീസ് പരുങ്ങുന്നു, 3ന് 12

ബുംറയ്ക്ക് രണ്ട് വിക്കറ്റുകള്‍ കൂടി

സമകാലിക മലയാളം ഡെസ്ക്

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയ പ്രതീക്ഷ. ഒസീസിനു മുന്നില്‍ ഇന്ത്യ 534 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മുന്നില്‍ വച്ചു. ലക്ഷ്യത്തിലേക്ക് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 12 റണ്‍സെന്ന നിലയില്‍ പരുങ്ങുന്നു.

ഓപ്പണര്‍ നതാന്‍ മക്‌സ്വീനി (0), നൈറ്റ് വാച്ച്മാനായി എത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, നാലാമനായി വന്ന മര്‍നസ് ലാബുഷെയ്ന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിനു നഷ്ടമായത്. മറ്റൊരു ഓപ്പണര്‍ ഉസ്മാന്‍ ഖവാജ 3 റണ്‍സുമായി ക്രീസില്‍.

ആദ്യ ഇന്നിങ്‌സില്‍ 5 വിക്കറ്റെടുത്തു ഓസ്‌ട്രേലിയയെ തകര്‍ത്ത ഇന്ത്യന്‍ നായകന്‍ ജസ്പ്രിത് ബുംറയാണ് മൂന്നാം ദിനം ഓസ്‌ട്രേലിയക്ക് നഷ്ടമായ മൂന്നില്‍ രണ്ട് വിക്കറ്റും കൊയ്തത്. ഒരു വിക്കറ്റ് സിറാജിന്.

നേരത്തെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, സൂപ്പര്‍ താരം വിരാട് കോഹ്‌ലി എന്നിവരുടെ സെഞ്ച്വറിയും കെഎല്‍ രാഹുലിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് 6 വിക്കറ്റിന് 487 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. യശസ്വി (161), കോഹ്‌ലി (പുറത്താകാതെ 100), രാഹുല്‍ (77) എന്നിവരുടെ ബാറ്റിങ് നിര്‍ണായകമായി.

ടെസ്റ്റില്‍ കഴിഞ്ഞ കുറെ നാളുകളായി മുന്‍കാല പ്രകടനങ്ങളെ അപേക്ഷിച്ച് വേണ്ടത്ര ഫോമിലേക്ക് ഉയരാന്‍ കഴിയാത്തതില്‍ വിമര്‍ശനം നേരിടുന്നതിനിടെയാണ് കോഹ്‌ലിയുടെ മിന്നുന്ന സെഞ്ച്വറി. 143 പന്തില്‍ നിന്ന് എട്ടു ബൗണ്ടറിയുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെയാണ് കോഹ്‌ലിയുടെ മാസ്മരിക പ്രകടനം. കോഹ്‌ലിയുടെ 30-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്.

കോഹ്‌ലി സെഞ്ച്വറി അടിച്ചതിന് പിന്നാലെ ഇന്ത്യ ഇന്നിംഗ്സ് ഡിക്ലര്‍ ചെയ്തു. ആറു വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് എടുത്തുനില്‍ക്കുമ്പോഴാണ് ഡിക്ലയര്‍ ചെയ്യാന്‍ ക്യാപ്റ്റന്‍ ബുംറ തീരുമാനിച്ചത്. ഇതോടെ ഒന്നാം ഇന്നിങ്സിലെ 46 റണ്‍സിന്റെ ലീഡോടെ 534 റണ്‍സാണ് ഇന്ത്യ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ ലക്ഷ്യം വച്ചത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രിസീലിറങ്ങിയ ഇന്ത്യ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്നതാണ് കണ്ടത്. കെ എല്‍ രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, യശസ്വി ജയ്സ്വാള്‍, ഋഷഭ് പന്ത്, ധ്രുവ് ജുറെല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് നഷ്ടമായത്.

ആദ്യ സെഷനില്‍ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ മാത്രം വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം സെഷനിലെ ആദ്യ പന്തില്‍ തന്നെ മലയാളി താരം ദേവ്ദത്ത് പടിക്കലിനെ(25) നഷ്ടമായിരുന്നു. ഹെയ്സല്‍വുഡാണ് പടിക്കലിനെ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന്റെ കൈകളിലെത്തിച്ചത്. വിരാട് കോഹ് ലിയും യശസ്വി ജയ്സ്വാളും ചേര്‍ന്ന് ഇന്ത്യയെ 300 കടത്തിയതിന് പിന്നാലെ 161 റണ്‍സെടുത്ത ജയ്സ്വാളിനെ മിച്ചല്‍ മാര്‍ഷ് പുറത്താക്കി.

പിന്നീട് ഇന്ത്യക്ക് എട്ട് റണ്‍സ് കൂടി എടുക്കുന്നതിനിടെ ഋഷഭ് പന്തിന്റെയും ധ്രുവ് ജുറെലിന്റെയും വിക്കറ്റുകള്‍ നഷ്ടമായി. നാലു പന്തില്‍ ഒരു റണ്ണെടുത്ത ഋഷഭ് പന്തിനെ ലിയോണിന്റെ പന്തില്‍ അലക്സ് ക്യാരി സ്റ്റംപ് ചെയ്തപ്പോള്‍ ആറ് പന്തില്‍ ഒരു റണ്ണെടുത്ത ജുറെലിനെ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ഇതോടെ 313-2ല്‍ നിന്ന് 321-5ലേക്ക് ഇന്ത്യ വീണെങ്കിലും കോഹ് ലിയ്ക്ക് വാഷിങ്ടണ്‍ സുന്ദറും നിതീഷ് കുമാര്‍ റെഡ്ഡിയും മികച്ച പിന്തുണ നല്‍കിയതോടെ സ്‌കോര്‍ അതിവേഗം മുന്നേറുന്നതാണ് കണ്ടത്. നേരത്തെ ആദ്യ സെഷനില്‍ 201 റണ്‍സിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടിനൊടുവില്‍ കെ എല്‍ രാഹുലിനെ പുറത്താക്കിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 27 lottery result

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

SCROLL FOR NEXT