ശുഭ്മാൻ ​ഗിൽ  എക്സ്
Sports

പരിക്ക് മാറിയില്ല; ശുഭ്മാൻ ​ഗിൽ രണ്ടാം ടെസ്റ്റും കളിച്ചേക്കില്ല

ശനിയാഴ്ച ആരംഭിക്കും ദ്വിദിന പരിശീലന മത്സരവും താരത്തിനു നഷ്ടമാകും

Author : സമകാലിക മലയാളം ഡെസ്ക്

അഡ്‍ലെയ്ഡ്: ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിലും ബാറ്റർ ശുഭ്മാൻ ​ഗിൽ കളിച്ചേക്കില്ല. ഇടതു തള്ള വിരലിനേറ്റ പരിക്കിനെ തുടർന്നു താരത്തിനു ആദ്യ ടെസ്റ്റ് നഷ്ടമായിരുന്നു. പരിക്ക് ഇപ്പോഴും ഭേ​ദമായിട്ടില്ല. ഇതോടെയാണ് താരത്തിന്റെ സാന്നിധ്യം സംശയത്തിലായത്. ശനിയാഴ്ച കാൻബറയിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരം കളിക്കുന്നുണ്ട്. ഈ മത്സരത്തിൽ ​ഗിൽ കളിക്കില്ലെന്നാണ് റിപ്പോർട്ടുകൾ.

പരിശീലനത്തിനിടെയാണ് താരത്തിന്റെ കൈ വിരലിനു പരിക്കേറ്റത്. അഡ്‍ലെയ്ഡിൽ ഡിസംബർ ആറ് മുതൽ 10 വരെയാണ് രണ്ടാം ടെസ്റ്റ്. പകല്‍- രാത്രി പോരാട്ടമാണ് രണ്ടാം ടെസ്റ്റ്. അഡ്‍ലെയ്ഡിൽ പിങ്ക് ബോളിലാണ് ടെസ്റ്റ് പോരാട്ടം. അതിനാൽ പരിശീലന മത്സരത്തിലും പിങ്ക് പന്താണ് ഉപയോ​ഗിക്കുക.

ഗില്ലിന് രണ്ടാഴ്ചത്തെ വിശ്രമമാണ് മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്. ഈ ഞായറാഴ്ചയോടെ 14 ദിവസം അവസാനിക്കും. ​ഗില്ലിന്റെ ഫിറ്റ്നസ് ടീം നിരീക്ഷിച്ചു വരികയാണ്.

ആദ്യ ടെസ്റ്റിൽ ​ഗില്ലിനു പകരം ദേവ്ദത്ത് പടിക്കലാണ് ടീമിൽ ഇടംപിടിച്ചത്. അഡ്ലെയ്ഡിൽ ക്യാപ്റ്റൻ രോഹിത് ശർമ തിരിച്ചെത്തുന്നതോടെ ദേവ്ദത്ത് പുറത്തായേക്കും. കെഎൽ രാഹുൽ മൂന്നാം നമ്പറിലേക്ക് മാറും. യശസ്വിക്കൊപ്പം രോഹിതായിരിക്കും രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായി ഓപ്പൺ ചെയ്യുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍