യശസ്വി ജയ്സ്വാളും സാം കോൺസ്റ്റാസും വിഡിയോ സ്ക്രീൻ ഷോട്ട്
Sports

'കോണ്ടാസേ, നീ പന്ത് കാണുന്നില്ലേ, ഷോട്ട് കളിക്കാൻ പറ്റുന്നില്ലേ?' (വിഡിയോ)

സാം കോൺസ്റ്റാസിനെ ഹിന്ദിയിൽ 'ട്രോളി' യശസ്വി ജയ്സ്വാൾ

സമകാലിക മലയാളം ഡെസ്ക്

സിഡ്നി: ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിനെ പ്രകോപിപ്പിച്ച് ആരാധകരിൽ ചിരി പടർത്തി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ. രണ്ടാം ദിവസത്തെ ബാറ്റിങിനിടെയാണ് രസകരമായ സംഭവം. താളം കണ്ടെത്താൻ കോൺസ്റ്റാസ് നന്നേ ബുദ്ധിമുട്ടുന്നതു കണ്ടപ്പോഴാണ് യശസ്വിയുടെ ട്രോൾ. ഇതിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്.

ഓസ്ട്രേലിയൻ താരത്തെ കോണ്ടാസ് എന്നാണ് ജസ്വാൾ വിളിക്കുന്നത്. 'ഓയ്, കോണ്ടാസ് എന്താണ് പ്രശ്നം. നീ പന്ത് കാണുന്നില്ലേ. ഷോട്ടൊന്നും എടുക്കാൻ കഴിയുന്നില്ലേ?'- എന്നായിരുന്നു യശസ്വി ജയ്സ്വാളിന്റെ ചോദ്യം. ഹിന്ദിയിലായിരുന്നു ഇന്ത്യൻ ഓപ്പണറുടെ ചോദ്യങ്ങൾ.

38 പന്തിൽ 23 റൺസ് എടുത്ത കോൺസ്റ്റാസിനെ മുഹമ്മദ് സിറാജിന്റെ പന്തിൽ യശസ്വി ജയ്സ്വാൾ തന്നെ ക്യാച്ചെടുത്താണ് മടക്കിയത് എന്നതും ശ്രദ്ധേയമായി.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയൻ ടീമിലേക്ക് അപ്രതീക്ഷിതമായി വിളിയെത്തിയ താരമാണ് 19കാരൻ സാം കോൺസ്റ്റാസ്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ അർധ സെഞ്ച്വറി നേടി താരം മികച്ച ബാറ്റിങ് പുറത്തെടുത്തു. എന്നാൽ രണ്ട് ടെസ്റ്റിലുമായി ഇന്ത്യൻ താരങ്ങളുമായി കൊമ്പുകോർത്തും താരം വിവാദങ്ങളുണ്ടാക്കി.

അരങ്ങേറ്റ ടെസ്റ്റിൽ വിരാട് കോഹ്‍ലിയുമായി കൂട്ടിയിടിച്ചതു ചോദ്യം ചെയ്താണ് കോൺസ്റ്റാസ് ഉടക്ക് തുടങ്ങുന്നത്. ഫീൽഡിങിനിടെ യശസ്വി ജയ്സ്വാളിനെ താരം നിരന്തരം സംസാരിച്ച് ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. ‍അവസാന ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ബുംറയുമായും കോൺസ്റ്റാസ് ഉടക്കിയിരുന്നു. പരമ്പരയിൽ ബുംറയ്ക്കെതിരെ താരം സ്കൂപ്പ് ഷോട്ട് കളിക്കുകയും ചെയ്ത് ആരാധകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT