ഡെവാൾഡ് ബ്രെവിസിന്റെ ബാറ്റിങ് (Australia vs South Africa) x
Sports

വീണ്ടും ബ്രെവിസിന്റെ വെടിക്കെട്ട്; ഓസീസിന് മുന്നില്‍ 173 റണ്‍സ്

ദക്ഷിണാഫ്രിക്ക- ഓസ്‌ട്രേലിയ മൂന്നാം ടി20

സമകാലിക മലയാളം ഡെസ്ക്

കെയ്ന്‍സ്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ 173 റണ്‍സ് വിജയ ലക്ഷ്യം വച്ച് ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് അടിച്ചെടുത്തത്.

ഡെവാള്‍ഡ് ബ്രെവിസിന്റെ വെടിക്കെട്ടാണ് ഇത്തവണയും പ്രോട്ടീസിനു തുണയായത്. താരം വെറും 26 പന്തില്‍ 6 സിക്‌സും ഒരു ഫോറും സഹിതം 53 റണ്‍സെടുത്തു. നേരത്തെ രണ്ടാം ടി20യില്‍ കിടിലന്‍ സെഞ്ച്വറിയുമായി ബ്രെവിസ് പ്രോട്ടീസ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

26 പന്തുകള്‍ നേരിട്ട് 38 റണ്‍സുമായി പുറത്താകാതെ നിന്ന റസ്സി വാന്‍ഡെര്‍ ഡസനാണ് തിളങ്ങിയ മറ്റൊരു താരം. 15 പന്തില്‍ 24 റണ്‍സെടുത്ത പ്രിട്ടോറിയസ് 25 റണ്‍സെടുത്ത ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവരാണ് പിടിച്ചു നിന്ന മറ്റ് ബാറ്റര്‍മാര്‍.

ഓസീസിനായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയവുമായി ഒപ്പം നില്‍ക്കുന്നു. ഇന്നത്തെ പോരാട്ടം പരമ്പര നിര്‍ണയിക്കുന്നതാണ്. ജയിക്കുന്ന ടീമിന് കിരീടം നേടാം.

Australia vs South Africa: Australia have won the toss and opted to field at Cazaly's Stadium in Cairns. It's going to be a cracker of a contest as the series is tied 1-1 before the decider.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

പഴം പഴുത്തുപോവുന്നത് തടയാൻ ഇതാ ചില പൊടിക്കൈകൾ

'പേര് വെളിപ്പെടുത്തുന്ന മാര്‍ട്ടിന്റെ വിഡിയോ നീക്കം ചെയ്യണം'; പരാതിയുമായി നടി

'ആ ഭാഗ്യം ലഭിച്ചവളാണ് ഞാൻ, നീ എനിക്കെല്ലാം ആണ്'; ഭർത്താവിനെക്കുറിച്ച് വൈകാരികമായ കുറിപ്പുമായി ജെനീലിയ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

SCROLL FOR NEXT