Sports

വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്‍ നിലപാടിന് മറുപടി; അഫ്ഗാന് എതിരായ ടെസ്റ്റില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയ

ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറി ഓസ്‌ട്രേലിയ. വനിതാ ക്രിക്കറ്റിനോടുള്ള താലിബാന്റെ മനോഭാവം ചൂണ്ടിക്കാണിച്ചാണ് ഓസ്‌ട്രേലിയ അഫ്ഗാനുമായുള്ള ടെസ്റ്റിന് വേദിയൊരുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 

വനിതാ ക്രിക്കറ്റിന്റെ ആഗോള തലത്തിലെ വളര്‍ച്ചയ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയ വളരെ അധികം പ്രാധാന്യം നല്‍കുന്നു. എല്ലാവര്‍ക്കും ഭാഗമാവാനാവുന്നതാണ് ക്രിക്കറ്റ്. അഫ്ഗാനിസ്ഥാനില്‍ വനിതാ ക്രിക്കറ്റിന് പിന്തുണ ലഭിക്കില്ല എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹോബര്‍ട്ടില്‍ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ നിന്ന് ഞങ്ങള്‍ പിന്മാറുന്നു, പ്രസ്താവനയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. 

ഒരു കായിക മത്സരങ്ങളിലും വനിതകളുടെ സാന്നിധ്യം അനുവദിക്കില്ലെന്ന് താലിബാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഐസിസിയില്‍ അംഗങ്ങളായിട്ടുള്ള രാജ്യങ്ങള്‍ക്ക് ഒരു വനിതാ ദേശീയ ടീം ഉണ്ടായിരിക്കണം എന്നാണ് മാനദണ്ഡം. ഇത് പാലിക്കുന്നവര്‍ക്ക് മാത്രമാണ് ടെസ്റ്റ് കളിക്കാന്‍ അനുമതിയുള്ളത്. 

ഇതോടെ പുരുഷ ടീമിന്റെ ക്രിക്കറ്റിനെ ഈ നിലപാട് ബാധിക്കില്ലേ എന്ന ചോദ്യം ഉയര്‍ന്നപ്പോള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്നാണ് താലിബാന്‍ വ്യക്തമാക്കുന്നത്. വനിതാ ക്രിക്കറ്റ് ടീമിന്റെ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതോടെ ഐസിസിയുടെ തീരുമാനത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ലോര്‍ഡ് ലേവര്‍ അരീനയിലെ 'ജെന്‍ സി ചരിത്രം'! ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 'എപ്പിക്ക് കാര്‍ലോസ്'

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്

ബയോ ഫാർമ മേഖലയിൽ 10,000 കോടി, ആരോഗ്യ വിദ്യാഭ്യാസ തൊഴിൽ മേഖലകൾക്ക് ഊന്നൽ, ഓറഞ്ച് ഇക്കോണമിയിൽ ശ്രദ്ധ; ബജറ്റിൽ ഉന്നത വിദ്യാഭാസത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

പ്രമേഹരോ​ഗിക്കൾക്കായി ആന്‍റി-ഇൻഫ്ലമേറ്ററി മുഴുവൻ ധാന്യങ്ങൾ

SCROLL FOR NEXT