Australia Women Clinch ODI Series Against India with Five-Wicket Win in Second Match file
Sports

ജോർജിയയുടെ സെഞ്ച്വറിയിൽ തകർന്ന് ഇന്ത്യൻ വനിതകൾ; പരമ്പര സ്വന്തമാക്കി ഓസീസ്

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251 റൺസ് നേടിയപ്പോൾ 36.1ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു.

സമകാലിക മലയാളം ഡെസ്ക്

ഹൊബാർട്ട്: ഇന്ത്യക്കെതിരായ വനിതാ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഓസ്‌ട്രേലിയയ്ക്ക് വിജയം. അഞ്ചുവിക്കറ്റിനാണ് ഇന്ത്യയെ ഓസീസ് വനിതകൾ പരാജയപ്പെടുത്തിയത്. ഇതോടെ മൂന്ന് മത്സരങ്ങൾ അടങ്ങുന്ന പരമ്പര ഓസീസ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ 251 റൺസ് നേടിയപ്പോൾ 36.1ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ഓസീസ് വിജയലക്ഷ്യം മറികടന്നു.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ക്യാപ്റ്റൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ,പ്രതിക റാവൽ എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഹർമൻപ്രീത് കൗർ 70 പന്തിൽ 54 റൺസും പ്രതിക 81 പന്തിൽ 52 റൺസും നേടി. സ്മൃതി മന്ദാന 31റൺസും റിച്ച ഘോഷ് 22 റൺസും നേടി ടീം സ്കോർ 250 കടത്തി. ഓസീസിനായി ഡാർസി ബ്രൗൺ,അന്നബെൽ ജെയ്ൻ,അലാന മരിയ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി

252 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ഓസീസ് തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ജോർജിയാ വോളിന്റെ സെഞ്ച്വറിയും ലിച്ച്ഫീൽഡിന്റെ അർധസെഞ്ച്വറിയുമാണ് ടീമിന്റെ വിജയം അനായാസമാക്കിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 119 റൺസ് നേടി മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലാക്കി. ഇന്ത്യയ്ക്ക് ആയി കഷ്‍വി ​ഗൗതം ദീപ്തി ശർമ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

Australia Women Clinch ODI Series Against India with Five-Wicket Win in Second Match.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ക്യാപ്റ്റന്‍' പിണറായി തന്നെ; മാര്‍ച്ച് ആദ്യവാരം സ്ഥാനാര്‍ഥി പട്ടികയെന്ന് എംഎ ബേബി

യാക്കോബായ സഭാ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ അഭിമാനം: മലയാളത്തില്‍ കുറിപ്പിട്ട് പ്രധാനമന്ത്രി

ഭക്ഷണം കഴിക്കുന്നതിനിടെ വിജയ് കാരണമില്ലാതെ തല്ലി, നിലത്ത് വീണ എന്റെ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി; നടനെതിരെ മുന്‍ സഹായി

നടന്‍ ടിനി ടോമിന്‍റെ മകൻ കഞ്ചാവുമായി പിടിയിൽ

ശരീരം ഈ സൂചനകള്‍ കണിക്കുന്നുണ്ടോ?കാരണം ഇതാണ്

SCROLL FOR NEXT