ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യന്‍ വനിതകളെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു; ഓസീസിന് തുടര്‍ച്ചയായ 25ാം വിജയം

ഇന്ത്യന്‍ വനിതകളെ കൂറ്റന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടു; ഓസീസിന് തുടര്‍ച്ചയായ 25ാം വിജയം

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ ഒന്നാം ഏകദിന പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് കൂറ്റന്‍ തോല്‍വി. ഓസ്‌ട്രേലിയ വിജയ ലക്ഷ്യം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി സ്വന്തമാക്കി. നിശ്ചിത ഓവറില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തപ്പോള്‍ ഓസീസ് 41 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് നേടിയാണ് വിജയിച്ചത്. ഒന്‍പത് വിക്കറ്റിനാണ് ആതിഥേയ ടീം വിജയം പിടിച്ചത്. ഓസീസ് വനിതാ ടീം തുടര്‍ച്ചയായി നേടുന്ന 25ാം ഏകദിന വിജയമാണ് ഇത്.

പുറത്താകാതെ 99 റണ്‍സെടുത്ത റേച്ചര്‍ ഹെയ്‌നസ്, അലീസ ഹീലി (77) എന്നിവരാണ് ഓസീസിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ക്യാപ്റ്റന്‍ മെഗ് ലാന്നിങും (53) അര്‍ധ ശതകം പിന്നിട്ട് പുറത്താകാതെ നിന്നു. പൂനം യാദവാണ് ഒരേയൊരു വിക്കറ്റ് വീഴ്ത്തിയത്. 

ടോസ് നേടി ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയും ഒപ്പം റെക്കോര്‍ഡ് നേട്ടവുമായി ക്യാപ്റ്റന്‍ മിതാലി രാജ് കളം നിറഞ്ഞു. എന്നാല്‍ താരത്തിന്റെ മെല്ലെപ്പോക്ക് വീണ്ടും ചര്‍ച്ചയായി മാറുകയും ചെയ്തു. ഒച്ചിഴയും വേഗത്തിലുള്ള ഇന്നിങ്‌സില്‍ 107 പന്തുകള്‍ നേരിട്ട് മിതാലി 63 റണ്‍സാണ് കണ്ടെത്തിയത്. മൂന്ന് ബൗണ്ടറി മാത്രമാണ് ഇന്നിങ്‌സില്‍ ഉണ്ടാായിരുന്നത്. യസ്തിക ഭാട്ടിയ (35), റിച്ച ഘോഷ് (പുറത്താവാതെ 32) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാര്‍ക്കും തിളങ്ങാനായില്ല.

ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (8), സ്മൃതി മന്ധാന (16) നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (9), പൂജ വസ്ത്രകര്‍ (17), സ്‌നേഹ് റാണ (2), ജുലന്‍ ഗോസ്വാമി (20) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. മേഘ്‌ന സിങ് (1) പുറത്താകാതെ നിന്നു. 

ഓസീസിനായി ഡാര്‍സി ബ്രൗണ്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. സോഫിയ മോളിനക്‌സ്, ഹന്ന ഡാര്‍ലിങ്ടണ്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിന് മുന്നിലെത്തി. മൂന്ന് ടി20യും ഒരു ടെസ്റ്റുമാണ് പര്യടനത്തിന്റെ ഭാഗമായി ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ പൊലീസ് രാജ്; പിണറായി, അഭിജീത് ദീപ്‌കെ...നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍; സംഘര്‍ഷഭരിതം രാജ്യതലസ്ഥാനം

​Jantar Mantar Protest: ബലം പ്രയോഗിച്ച് സിജെപി സമരം തടഞ്ഞ് സര്‍ക്കാര്‍, നേതാക്കള്‍ കൂട്ടത്തോടെ കസ്റ്റഡിയില്‍

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ

'ഇതൊക്കെ എന്ത്'...! 42ാം വയസിലും 'മിസ്റ്റർ 360' കത്തും ഫോമിൽ, '37 പന്തിൽ 100' (വിഡിയോ)