ഓസ്ട്രേലിയ വനിതാ ടീം, അറസ്റ്റിലായ അഖ്വീൽ ഖാൻ, Australia women's x
Sports

ബൈക്കില്‍ പിന്തുടര്‍ന്നെത്തി, ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങളെ കടന്നു പിടിക്കാന്‍ ശ്രമം; അറസ്റ്റ്

വനിതാ ലോകകപ്പിനെത്തിയ താരങ്ങള്‍ക്കു നേരെ ഇന്‍ഡോറിലാണ് അതിക്രമം

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: ഇന്ത്യയില്‍ വനിതാ ലോകകപ്പ് ക്രിക്കറ്റ് കളിക്കാനെത്തിയ രണ്ട് ഓസ്‌ട്രേലിയന്‍ വനിതാ താരങ്ങള്‍ക്കു നേരെ അതിക്രമം. ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ അഖ്വീല്‍ ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ബൈക്കില്‍ താരങ്ങളെ പിന്തുടര്‍ന്ന ഇയാള്‍ കടന്നു പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് അതിക്രമമുണ്ടായത്. താരങ്ങള്‍ റാഡിസന്‍ ഹോട്ടലില്‍ നിന്നു ഒരു കഫേയിലേക്ക് പോകുന്നതിനിടെ ഖജ്രാന റോഡില്‍ വച്ചാണ് അഖ്വീല്‍ ആക്രമിച്ചത്.

പിന്നാലെ ഓസീസ് ടീമിന്റെ സുരക്ഷാ മനേജര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ മനസിലായത്. പരാതിക്കു പിന്നാലെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Australia women's: Two Australian cricketers who are participating in the Women's ODI World Cup were molested in Indore.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും