റിഷഭ് പന്ത്/ ചിത്രം: ട്വിറ്റർ 
Sports

പന്ത് ഞങ്ങളുടെ ​ഗില്ലിയെപ്പോലെ; ഇന്ത്യൻ താരത്തെ പ്രശംസിച്ച് ഗ്ലെൻ മഗ്രാത്ത് 

ഇതിഹാസ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റിനോടാണ് മ​ഗ്രാത്ത് പന്തിനെ ഉപമിച്ചിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തിനെ പ്രശംസിച്ച് ഓസ്‌ട്രേലിയയുടെ മുൻതാരം ഗ്ലെൻ മഗ്രാത്ത്. ഇതിഹാസ വിക്കറ്റ് കീപ്പറും തന്റെ സഹതാരവുമായ ആദം ഗിൽക്രിസ്റ്റിനോടാണ് മ​ഗ്രാത്ത് പന്തിനെ ഉപമിച്ചിരിക്കുന്നത്. പന്തിന്റെ ബാറ്റിങ് കാണുമ്പോൾ ഓർമ വരുന്നത് ഗിൽക്രിസ്റ്റിനെയാണെന്ന് പറഞ്ഞിരിക്കുകയാണ് മ​ഗ്രാത്ത്. 

ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ പന്തിന്റെ ബാറ്റിങ് കണ്ടപ്പോൾ ഗിൽക്രിസ്റ്റിനെയാണ് തനിക്കു ഓർമ വന്നതെന്നു മഗ്രാത്ത് പറഞ്ഞു. ഗിൽക്രിസ്റ്റ് എല്ലായ്‌പ്പോഴും ഷോട്ടുകൾ കളിച്ചുകൊണ്ടിരിക്കും, ഏത് ഷോട്ട് കളിക്കാനും ഒരു പേടിയുമില്ലായിരുന്നു. പന്തും ഇതു പോലെ തന്നെയാണ്, മ​ഗ്രാത്ത് പറഞ്ഞു. ബാറ്റിങിനായി ക്രീസിലെത്തിയാൽ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കുന്ന ശൈലി ഗില്ലിക്കും പന്തിനുമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും താരതമ്യം ചെയ്യാനുള്ള കാരണം മ​ഗ്രാത്ത് വിശദീകരിച്ചത്. 

ഓസീസിനെതിരായ ആദ്യ ടെസ്റ്റിൽ പന്ത് പ്ലെയിങ് ഇലവനിൽ പോലും ഇടം നേടിയിരുന്നില്ല. എന്നാൽ രണ്ടിന്നിങ്‌സുകളിലും വൃധിമാൻ സാഹ നിരാശപ്പെടുത്തിയതോടെ മെൽബൺ ടെസ്റ്റിൽ പകരക്കാരനായി പന്തിന് എത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശ്ശേരി അപകടം: 10 വര്‍ഷം വരെ തടവ് ലഭിക്കുന്ന വകുപ്പ് ചുമത്തിയെന്ന് മന്ത്രി ചെന്നിത്തല; പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ആദ്യ അഞ്ചില്‍ മൂന്നും ഇന്ത്യക്കാര്‍; സെഞ്ച്വറി കരുത്തില്‍ ശ്രേയസിന്റെ കുതിപ്പ്; ഐസിസി റാങ്കിങ്ങില്‍ ഇഷാന്‍ ഒന്നാമത്

ഒരു കൈയാംഗ്യത്തിൽ കനക്കുന്ന രാഷ്ട്രീയം; വിജയ്‌യുടെ ശൈലിയെ ആർഎസ്എസുമായി കൂട്ടിമുട്ടിച്ച് ഡിഎംകെ

ആര്‍ഡിയില്‍ മാസംതോറും 6000 രൂപ നിക്ഷേപിച്ചാല്‍ എത്ര കിട്ടും?; അഞ്ചുവര്‍ഷത്തെ കണക്ക്

Delhi Protest: എസ്എഫ്ഐ -ഡിവൈഎഫ്ഐ പ്രവർത്തകർ കസ്റ്റഡിയിൽ