ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ ജയം. എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 259 റൺസ് നേടാൻ സാധിച്ചുള്ളൂ. 45.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടക്കുക ആയിരുന്നു. അക്ഷർ പട്ടേലിന്റ മിന്നും പ്രകടനമാണ് ഇന്ത്യൻ ടീമിന് വിജയം സമ്മാനിച്ചത്.
തുടക്കം മുതൽ ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ഓപ്പണറായ ബെൻ ഡക്കറ്റ് 43 റൺസും ജോ റൂട്ട് പുറത്താകാതെ 76 റൺസ് നേടി. എന്നാൽ തുടക്കത്തിൽ ലഭിച്ച ആനുകൂല്യം മുതലാക്കാൻ മറ്റുള്ള ബാറ്റർമാർക്ക് കഴിഞ്ഞില്ല. ഏഴാം വിക്കറ്റിൽ കളത്തിലെത്തിയ ലിയാം ആൻഡ്രൂ ഡോസൺ 68 റൺസും അടിച്ചെടുത്തതാണ് ടീമിന് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ 4 വിക്കറ്റും, പ്രസിദ്ധ് കൃഷ്‌ണ,ഗുർണൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വേണ്ട രീതിയിൽ തിളങ്ങാൻ സീനിയർ താരങ്ങളായ രോഹിതിനും (11 റൺസ്) കോഹ്‌ലിക്കും (5 റൺസ്) കഴിഞ്ഞില്ല. നായകൻ ശുഭ് മാൻ ഗിൽ 75 പന്തിൽ 80 റൺസ് നേടി. വാഷിങ്ടന്‍ സുന്ദര്‍ 63 പന്തിൽ 52 റൺസും അക്ഷർ പട്ടേൽ 52 പന്തിൽ 57 റൺസും നേടി ടീമിനെ വിജയത്തിലേക്ക് നയിക്കുക ആയിരുന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ഏകദിനം വ്യാഴാഴ്ച നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates