ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

വീണ്ടും തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്, ബോക്‌സിങ് ഡേ ടെസ്റ്റിലും മോശം തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് മോശം തുടക്കം. മെല്‍ബണ്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ചായക്ക് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് എന്ന നിലയിലാണ്. 

ജോ റൂട്ട് അര്‍ധ ശതകം നേടിയത് ഒഴിച്ചാല്‍ മറ്റൊരു ഇംഗ്ലണ്ട് താരത്തിനും പിടിച്ചു നില്‍ക്കാനായില്ല. ഹസീബ് ഹമീദ് പൂജ്യത്തിനും ക്രൗലേ 12 റണ്‍സിനും പുറത്തായി. ഡേവിഡ് മലന്‍ 14 റണ്‍സ് എടുത്ത് മടങ്ങിയപ്പോള്‍ ഇംഗ്ലണ്ടിനെ കരകയറ്റാന്‍ ബെന്‍ സ്‌റ്റോക്ക്‌സിനും ആയില്ല. 

25 റണ്‍സ് എടുത്ത് ബെന്‍ സ്‌റ്റോക്ക്‌സ് മടങ്ങി. മൂന്ന് റണ്‍സ് എടുത്ത് ബട്ട്‌ലറും കൂടാരം കയറി. ചായക്ക് പിരിയുമ്പോള്‍ 21 റണ്‍സുമായി ബെയര്‍‌സ്റ്റോ ക്രീസില്‍ നില്‍ക്കുന്നു. ക്യാപ്റ്റന്‍ കമിന്‍സ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, കാമറൂണ്‍ ഗ്രീന്‍, ലിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT