വിരാട് കൊഹ്‌ലി/ വിഡിയോ സ്ക്രീൻഷോട്ട് 
Sports

ബാറ്റ് തരാമോ എന്ന് ബോൾ ബോയ്; വൈറലായി കൊഹ്‌ലിയുടെ മറുപടി; വിഡിയോ  

വിരാട് കൊഹ്‌ലിയുടെ വിഡിയോ സോഷ്യൽ മിഡിയയിൽ വൈറലാകുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎൽ പ്ലേ ഓഫ് നിലനിർത്താൻ വിരാട് കൊഹ്‌ലിയുടെ ബാംഗ്ലൂരുവും രോ​ഹിത് ശർമയുടെ മുംബൈയും ഇന്ന് കളത്തിലിറങ്ങുകയാണ്. അതിനിടെ വാംഖഡേയിൽ ബാംഗ്ലൂരിന്റെ പരിശീലനത്തിനിടെ നടന്നൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്ന വിരാട് കൊഹ്‌ലിയോട് ഒരു ബോൾ ബോയ് ബാറ്റ് നൽകാമോ എന്ന് ചോദിച്ചു.

ചിരിച്ച് കൊണ്ട് ടീം സ്റ്റാഫുകളിൽ ഒരാളോട് താൻ സൈൻ ചെയ്‌ത തന്റെ ഒരു ബാറ്റ് ബോൾബോയ്‌ക്ക് നൽകാൻ ആവശ്യപ്പെട്ടു. വിരാട് കോഹ്‍ലിയുടെ ട്വിറ്റർ ഫാൻ പേജിലൂടെയാണ് വിഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. വിഡിയോ വൈറലായതിന് പിന്നാലെ നിരവധി ആളുകളാണ് പ്രതികരിച്ച് രംഗത്തെത്തിയത്.

ഇന്നത്തെ കളി ഇരുടീമുകൾക്കും നിർണായകമാണ്. പോയിന്റ് പട്ടികയിൽ പത്ത് പോയിന്റ് വീതമാണ് ഇരുടീമികൾക്കും. ജയിക്കുന്ന ടീം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥനത്തേയ്ക്ക് കയറും. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21