Ballon d'Or 2025 x
Sports

ഡെംബലെ, ലമീന്‍ യമാല്‍, മോ സല... ആര് നേടും ബാല്ലണ്‍ ഡി ഓര്‍; പ്രാഥമിക പട്ടിക പുറത്ത്

പുരുഷ, വനിതാ വിഭാഗങ്ങളിലായി 30 താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: 2025ലെ മികച്ച ഫുട്‌ബോള്‍ താരത്തിന് ഫ്രാന്‍സ് ഫുട്‌ബോള്‍ മാഗസിന്‍ നല്‍കുന്ന ബാല്ലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടിക പുറത്ത്. ചരിത്രത്തില്‍ ആദ്യമായി പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഫ്രാന്‍സിന്റെ ഒസ്മാന്‍ ഡെംബലെ, റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ, ബാഴ്‌സലോണയുടെ സ്പാനിഷ് കൗമാര താരം ലമീന്‍ യമാല്‍, റയലിന്റെ ബ്രസീല്‍ താരം വിനിഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രാഥമിക പട്ടികയിലുണ്ട്.

30 താരങ്ങളാണ് പട്ടികയിലിടം കണ്ടത്. 30 വനിതാ താരങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവര്‍ ഇത്തവണയും പട്ടികയില്‍ ഇല്ല. കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് മധ്യനിര താരം റോഡ്രി ഇത്തവണ പട്ടികയില്‍ ഇല്ല. പരിക്കിനെ തുടര്‍ന്നു താരത്തിനു സീസണില്‍ കാര്യമായി കളിക്കാന്‍ സാധിക്കാത്തതു തിരിച്ചടിയായി.

ഡെംബലെ അടക്കം പിഎസ്ജിയുടെ 9 താരങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഫ്രഞ്ച് ടീം ഇത്തവണ ട്രബ്ള്‍ കിരീടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഡെംബലെ, അഷ്‌റഫ് ഹക്കീമി, ഗോള്‍ കീപ്പര്‍ ഡൊണ്ണാരുമ അടക്കമുള്ള പിഎസ്ജി താരങ്ങളാണ് ഇടംപിടിച്ചത്.

ലിവര്‍പൂളിനെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ച അവരുടെ സൂപ്പര്‍ താരം മുഹമ്മദ് സല, ബുണ്ടസ് ലീഗ ടോപ് സ്‌കോററും ബയേണ്‍ മ്യൂണിക്കിനു കിരീടം തിരിച്ചു പിടിക്കാന്‍ സഹായിക്കുകയും ചെയ്ത ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ എന്നിവരും 30 പേരില്‍ ഇടംപിടിച്ചു. ബയേണിന്റെ തന്നെ ഫ്രഞ്ച് താരം മൈക്കല്‍ ഒലീസെയും പട്ടികയിലുണ്ട്. റയലിന്റെ ജൂ‍ഡ് ബെല്ലിങ്ഹാം, മാഞ്ചസ്റ്റർ സിറ്റിയുടെ എർലിങ് ഹാളണ്ട് എന്നിവരും പ്രാഥമിക പട്ടികയിലെ സൂപ്പർ സാന്നിധ്യങ്ങളാണ്.

മികച്ച പരിശീലകനുള്ള പുരസ്‌കാര പട്ടികയില്‍ പിഎസ്ജിക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നടാടെ സമ്മാനിച്ച സ്പാനിഷ് കോച്ച് ലൂയിസ് എന്റിക്വെയാണ് മുന്നില്‍. വനിതാ വിഭാഗത്തില്‍ ഇംഗ്ലണ്ടിന്റെ സെറീന വീഗ്മെന്‍ ഒരിക്കല്‍ കൂടി ഇടം പിടിച്ചു.

Ballon d'Or 2025: Paris Saint-Germain forward Ousmane Dembélé and England forward Chloe Kelly are among the contenders to win the men's and women's Ballon d'Or award.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

SCROLL FOR NEXT