പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ബംഗ്ലാദേശ് ടീം ട്രോഫിയുമായി എപി
Sports

ചരിത്ര വിജയം, പിന്നാലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന് മുന്നേറ്റം

ഇംഗ്ലണ്ടിനെ പിന്തള്ളി ബംഗ്ലാദേശ്

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ് ചരിത്രമെഴുതിയപ്പോള്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മാറ്റം. ഇംഗ്ലണ്ടിനെ പിന്തള്ളി ബംഗ്ലാദേശ് നാലാം സ്ഥാനത്തേക്ക് കയറി. തുടരെ രണ്ട് മത്സരങ്ങള്‍ ജയിച്ചാണ് ബംഗ്ലാദേശ് ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.

ചാംപ്യന്‍ഷിപ്പില്‍ ആറ് കളികളില്‍ നിന്നു മൂന്ന് വീതം ജയവും തോല്‍വിയുമായി ബംഗ്ലാദേശ് നേരിയ പോയിന്റിന്റെ മുന്‍തൂക്കത്തിലാണ് നാലാമതായത്. ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്ത്. ഇംഗ്ലണ്ടിനു 45 പോയിന്റും ബംഗ്ലാദേശിനു 45.83 പോയിന്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയ രണ്ടാമതും ന്യൂസിലന്‍ഡ് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അതേസമയം പാകിസ്ഥാന്‍ തുടരെ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട് പാകിസ്ഥാന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. വെസ്റ്റ് ഇന്‍ഡീസാണ് അവസാന സ്ഥാനത്ത്. ഏഴില്‍ രണ്ട് ജയവും അഞ്ച് തോല്‍വിയുമാണ് പാകിസ്ഥാന്. വിന്‍ഡീസാകട്ടെ 9 ടെസ്റ്റുകളില്‍ നിന്നു 1 ജയവും ആറ് തോല്‍വിയുമാണ് നേരിട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT