basil joseph 
Sports

'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ'; ബേസിൽ പ്രവചിച്ചു, സഞ്ജു വീണ്ടും തൂക്കി! (വിഡിയോ)

ടി20 ലോകകപ്പിനു പിന്നാലെ ബേസിലിന്റെ സിക്സർ പ്രവചനം ഐപിഎല്ലിലും

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: സഞ്ജു സാംസൺ സിക്സടിക്കുമെന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് വീണ്ടും പ്രവചിച്ചു. പിന്നാലെ സഞ്ജു സിക്സും തൂക്കി. ചെപ്പോക്കിൽ കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്‌സ് - സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ബേസിലിന്റെ പുതിയ പ്രവചനം. ടി20 ലോകകപ്പിനിടെയാണ് ആരാധകർ സമാനമായ പ്രവചനവും പിന്നാലെ സിക്സും കണ്ടത്. അതിന്റെ ആവർത്തനമായിരുന്നു ചെപ്പോക്കിൽ കണ്ടത്.

ബേസിൽ ജോസഫ്, ടോവിനോ തോമസ്, റിയ ഷിബു എന്നിവർ അഭിനയിച്ച 'അതിരടി' സിനിമയുടെ തമിഴ് പതിപ്പിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബേസിൽ അടക്കമുള്ള താരങ്ങൾ ചെന്നൈയിലുണ്ട്. അതിനിടെയാണ് സംഘം കളി കാണാൻ ​ഗാലറിയിൽ എത്തിയത്. ബേസിൽ പ്രവചനം നടത്തുമ്പോൾ തൊട്ടടുത്ത് നടി റിയ ഷിബുവുമുണ്ട്. പ്രവചനം ​തൊട്ടടുത്ത നിമിഷം തന്നെ ​ഗ്രൗണ്ടിൽ സത്യമായി വന്നതോടെ അവർ അന്തംവിടുന്നു. ഇതിന്റെ വിഡിയോ വൈറലാണ്.

ചെന്നൈ ഇന്നിങ്‌സിന്റെ തുടക്കത്തിലാണ് സിക്സർ വന്നത്. നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഹൈദരാബാദിനായി ആദ്യ ഓവർ എറിയാനെത്തിയത്. താരം എറിഞ്ഞ ആദ്യ പന്തുതന്നെ നോബോളായിരുന്നു. ഇതിനു പിന്നാലെയുള്ള ഫ്രീ ഹിറ്റിന് മുമ്പാണ് ബേസിൽ, സഞ്ജു ഈ പന്ത് സിക്‌സടിക്കുമെന്ന് പ്രവചിച്ചത്.

'സിക്‌സ് അടിക്ക പോറേ, സിക്‌സ് അടിക്ക പോറേ' എന്ന് ബേസിൽ പറയുന്നത് വിഡിയോയിൽ കേൾക്കാം. ഇതുകേട്ട് സമീപത്തിരിക്കുന്ന റിയ ഷിബു തംസപ് അടിക്കുന്നു. തുടർന്ന് കാമറ ഗ്രൗണ്ടിലേക്ക് തിരിക്കുന്നതും സഞ്ജു സിക്സർ അടിക്കുന്നതുമാണ് കാണിക്കുന്നത്. ബേസിലിന്റെ പ്രവചനം സത്യമായതിൽ അന്തംവിടുന്ന റിയയെയും കാണാം. പിന്നാലെ വീണ്ടും കാമറ തിരിക്കുമ്പോൾ ഇതൊക്കെ എന്ത് എന്ന രീതിയിൽ ബേസിൽ എഴുന്നേൽക്കുകയും തന്റെ പുതിയ സിനിമയായ അതിരടിയുടെ തമിഴ് പതിപ്പ് മേയ് 22ന് റിലീസ് ചെയ്യുമെന്ന് എഴുതിയിരിക്കുന്ന ഒരു പേപ്പർ കാണിക്കുകയും ചെയ്യുന്നു. മത്സരത്തിൽ 13 പന്തിൽ 27 റൺസെടുത്താണ് സഞ്ജു പുറത്തായത്.

നേരത്തെ അഹമ്മദാബാദിൽ നടന്ന ന്യൂസിലൻഡിനെതിരെയുള്ള ടി20 ലോകകപ്പ് ഫൈനലിലാണ് ബേസിൽ പ്രവചനം നടത്തിയതും തൊട്ടടുത്ത പന്തിൽ സഞ്ജു സിക്‌സർ പറത്തിയതും. സുഹൃത്തുക്കളായ സൈലം ഗ്രൂപ്പ് സിഇഒ ഡോ. അനന്തുവിനും വൈറൽ താരം നിഹാലിനും ഒപ്പമായിരുന്നു അന്ന് ബേസിലെത്തിയത്. മത്സരത്തിന് ഇടയിൽ സിക്സ്... സിക്സ് എന്നാണ് ക്യാമറയിലേക്ക് നോക്കി ബേസിൽ പറയുന്നത്. പറഞ്ഞു തീരുന്നതിനു മുൻപേ ഗ്യാലറിയിൽ ആർപ്പുവിളികൾ നിറഞ്ഞു. സഞ്ജു അടിച്ച സിക്സറിന്റെ ആഹ്ലാദ പ്രകടനമായിരുന്നു ഇത്. വിശ്വസിക്കാൻ കഴിയാതെ തലയ്ക്ക് കൈവച്ച് നിൽക്കുന്ന യുട്യൂബർ നിഹാലിനെ വി‍ഡിയോയിൽ കാണാം. ബേസിലിന് സല്യൂട്ട് നൽകിയാണ് നിഹാൽ സന്തോഷം പങ്കുവച്ചത്.

അതിരടിയുടെ തമിഴ് പതിപ്പിന്റെ ചെന്നൈയിലെ പ്രീ റിലീസ് ചടങ്ങിൽ സഞ്ജു പങ്കെടുത്തിരുന്നു. സ്‌ക്രീൻ ടൈം കുറവായതിനാലാണ് താൻ ഈ ചിത്രത്തിലെ അതിഥി വേഷം നിരസിച്ചതെന്ന് സഞ്ജു തമാശയായി പറയുകയുമുണ്ടായി.

basil joseph Sanju Samson sixer prediction

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

കണ്ണീര്‍ മഴയായി അമാന്‍ മടങ്ങി; ദു:ഖസാഗരമായി നാട്

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

SCROLL FOR NEXT