ഗോള്‍ നേടിയ മുസിയാലെ സെര്‍ജ് ഗ്നാബ്രിയ്ക്കൊപ്പം ആഹ്ലാദം പങ്കിടുന്നു എക്സ്
Sports

15ാം സെക്കന്‍ഡില്‍ ഗോള്‍! മൈതാനം നിറഞ്ഞ മുസിയാല മാസ്റ്റര്‍ ക്ലാസ്...

ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ തുടരെ മൂന്നാം ജയം പിടിച്ച് ബയേണ്‍ മ്യൂണിക്ക്. ഈ സീസണില്‍ സ്ഥാന കയറ്റം കിട്ടിയെത്തിയ ഹോള്‍സ്‌റ്റെയിന്‍ കീലിനെ ബാവേറിയന്‍സ് 1-6 എന്ന സ്‌കോറിനു വീഴ്ത്തി.

സമകാലിക മലയാളം ഡെസ്ക്

ഹാരി കെയ്ന്‍ ഹാട്രിക്ക് ഗോളുകള്‍ നേടി. ജമാല്‍ മുസിയാല, മൈക്കല്‍ ഒലിസ് എന്നിവരും വല ചലിപ്പിച്ചു. ഒരു ഗോള്‍ എതിര്‍ താരം നിക്കോളായ് റെംബര്‍ഗിന്റെ ഓണ്‍ ഗോളായിരുന്നു. മൂന്നാമതായി വലയില്‍ കയറിയെ ഈ ഗോളിലേക്കുള്ള വഴി തുറന്ന യുവ മജീഷ്യന്‍ ജമാല്‍ മുസിയാലയുടെ മുന്നേറ്റം മനോഹരമായിരുന്നു. 13 മിനിറ്റിനുള്ളില്‍ ബയേണ്‍ 3 ഗോളുകള്‍ എതിര്‍ വലയില്‍ നിക്ഷേപിച്ചു.

ആറാട്ട്

കെയ്നിന്‍റെ മുന്നേറ്റം

കളി തുടങ്ങി 15ാം സെക്കന്‍ഡില്‍ തന്നെ ബയേണ്‍ വല ചലിപ്പിച്ചു. 7ാം മിനിറ്റില്‍ രണ്ടാം ഗോള്‍, 13ാം മിനിറ്റില്‍ മൂന്നാം ഗോള്‍. ആദ്യ 13 മിനിറ്റിനിടെ 3 ഷോട്ടുകളാണ് ബയേണ്‍ ഉതിര്‍ത്തത്. മൂന്നും ഗോളായി മാറി. പിന്നീട് 65ാം മിനിറ്റില്‍ ഒലിസിന്റെ ഗോള്‍. ഇഞ്ച്വറി ടൈമില്‍ ഹാരി കെയ്ന്‍ പെനാല്‍റ്റി ഗോളാക്കി ഹാട്രിക്കും ജയവും ഉറപ്പിച്ചു.

മാന്ത്രികന്‍

ജമാല്‍ മുസിയാല. ബയേണ്‍ ഔദ്യോഗിക എക്സ് പേജിലിട്ട ചിത്രം

ജമാല്‍ മുസിയാലയെന്ന ജര്‍മന്‍ വിസ്മയത്തിന്റെ അഴിഞ്ഞാട്ടമായിരുന്നു മത്സരം. ഗോളടിച്ചും അവസരം തുറന്നു താരം മാസ്റ്റര്‍ ക്ലാസ് പ്രകടനമാണ് ആദ്യ പകുതിയില്‍ പുറത്തെടുത്തത്.

റെക്കോര്‍ഡ്

മുസിയാലയെ അഭിനന്ദിക്കുന്ന സഹ താരങ്ങള്‍

കളി തുടങ്ങി 15ാം മിനിറ്റില്‍ തന്നെ മുസിയാലെ ബയേണിനെ മുന്നില്‍ കടത്തി. ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ഏറ്റവും വേഗമേറിയ ഗോള്‍ സമയ റെക്കോര്‍ഡില്‍ മുസിയാലയുടെ ഗോള്‍ മൂന്നാം സ്ഥാനത്ത്.

കെയ്ന്‍ ഹാട്രിക്ക്

ഗോള്‍ നേട്ടമാഘോഷിക്കുന്ന ഹാരി കെയ്ന്‍

ഇംഗ്ലണ്ടിനായി നേഷന്‍സ് ലീഗില്‍ ഇരട്ട ഗോള്‍ നേടി ദിവസങ്ങള്‍ക്കുള്ളിലാണ് കെയ്ന്‍ ഹാട്രിക്കടിച്ചത്. ഈ സീസണിലെ താരത്തിന്റെ ആദ്യ ഹാട്രിക്കാണിത്.

നാലടിച്ച് ലെവര്‍കൂസനും ഡോര്‍ട്മുണ്ടും

ലെവര്‍കൂസനായി ഇരട്ട ഗോള്‍ നേടിയ വിക്ടര്‍ ബോണിഫെയ്സ്

നിലവിലെ ചംപ്യന്‍മാരായ ബയര്‍ ലെവര്‍കൂസന്‍ ഹോഫെന്‍ഹെയ്മിനെ തകര്‍ത്തു. 1-4നാണ് ജയം. വിക്ടര്‍ ബോണിഫെയ്‌സ് ഇരട്ട ഗോളുകള്‍ നേടി. മാര്‍ടിന്‍ ടെറിയര്‍, ഫ്‌ളോറിയന്‍ വിയറ്റ്‌സ് എന്നിവരും വല ചലിപ്പിച്ചു. ഹോഫെന്‍ഹെയിമിന്റെ ആശ്വാസ ഗോള്‍ ബര്‍ഗിം ബെരിഷ നേടി. ബൊറൂസിയ ഡോര്‍ട്മുണ്ടും നാലടിച്ച് ജയിച്ചു. 4-2നു അവര്‍ ഹെയ്ഡന്‍ഹെയ്മിനെ വീഴ്ത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT