bayern vs mönchengladbach x
Sports

'നോ ഹാരി കെയ്ന്‍, നോ പ്രോബ്ലം'! നാലടിയില്‍ ജയം; കിരീടത്തിലേക്ക് അതിവേഗം അടുത്ത് ബയേണ്‍ മ്യൂണിക്ക്

ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ 4-1നു തുരത്തി

സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടത്തിലേക്ക് കൂടുതല്‍ അടുത്ത് നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. സ്വന്തം തട്ടകമായ അലിയന്‍സ് അരീനയില്‍ അവര്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ബൊറൂസിയ മോണ്‍ചന്‍ഗ്ലാഡ്ബാചിനെ തകര്‍ത്തു. സൂപ്പര്‍ സ്‌ട്രൈക്കര്‍ ഹാരി കെയ്ന്‍ ഇല്ലാതെ ഇറങ്ങിയിട്ടും ബവേറിയന്‍സിന്റെ ഗോളടി ആഘോഷത്തിനു കുറവ് വരുത്തിയില്ല.

ലൂയീസ് ഡിയാസ്, കൊണാര്‍ഡ് ലെയ്മര്‍, ജമാല്‍ മുസിയാല, നിക്കോളാസ് ജാക്‌സന്‍ എന്നിവരാണ് ബയേണിനായി വല ചലിപ്പിച്ചത്. മോണ്‍ചന്‍ഗ്ലാഡ്ബാചിന്റെ ആശ്വാസ ഗോള്‍ വീല്‍ മൊഹ്യ നേടി.

കളിയുടെ 55ാം മിനിറ്റില്‍ റോക്കോ റിറ്റ്‌സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മോണ്‍ചന്‍ഗ്ലാഡ്ബാച് പിന്നീടുള്ള സമയത്ത് 10 പേരുമായാണ് കളിച്ചത്. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ അടുത്ത രണ്ട് ഗോളും വലയിലിട്ടാണ് ബയേണ്‍ ജയിച്ചു കയറിയത്.

കളിയുടെ 33ാം മിനിറ്റില്‍ ഡിയാസാണ് ലീഡ് സമ്മാനിച്ചത്. പിന്നാലെ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ലെയ്മര്‍ രണ്ടാം ഗോളും വലയിലാക്കി.

രണ്ടാം പകുതി തുടങ്ങി 57ാം മിനിറ്റില്‍ ബയേണിനു അനുകൂലമായി പെനാല്‍റ്റി കിട്ടി. ജമാല്‍ മുസിയാല പിഴവില്ലാതെ പന്ത് വലയിലാക്കി. 79ാം മിനിറ്റില്‍ ജാക്‌സനും ഗോള്‍ നേടി പട്ടിക തികച്ചു.

ജയത്തോടെ 25 കളിയില്‍ 66 പോയിന്റുമായി ബയേണ്‍ ബഹുദൂരം മുന്നില്‍ നില്‍ക്കുന്നു. രണ്ടാം സ്ഥാനത്തുള്ള ബൊറൂസിയ ഡോര്‍ട്മുണ്ടിന് 24 കളിയില്‍ 52 പോയിന്റ്. ഇരു ടീമുകളും തമ്മില്‍ നിലവില്‍ 14 പോയിന്റ് വ്യത്യാസം.

bayern vs mönchengladbach: Bayern Munich cruised to a 4-1 win over a struggling Borussia Moenchengladbach

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങില്‍ നിയന്ത്രണം, 21 ദിവസത്തെ ലോക്ക്-ഇന്‍ പിരീഡ്

ഒറ്റയടിക്ക് 1840 രൂപ വര്‍ധിച്ചു; റിവേഴ്‌സില്‍ നിന്ന് ഫസ്റ്റിലേക്കിട്ട് സ്വര്‍ണവില, വീണ്ടും 1,20,000 തൊട്ടു

പുതുവൈപ്പിനില്‍ ബോട്ട് മറിഞ്ഞു; മത്സ്യത്തൊഴിലാളി മരിച്ചു; അഞ്ച് പേരെ രക്ഷപ്പെടുത്തി

'എന്തിനാ മാപ്പ് പറഞ്ഞത്, തെറ്റ് നിന്റേതല്ല'; കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് അന്ന രാജന്‍

താടിയും മീശയും വടിച്ച് രൂപമാറ്റം, ഫുള്‍ടൈം മാസ്‌ക്, പുറത്തിറങ്ങാത്തത് സംശയം വര്‍ധിപ്പിച്ചു; സിറിയക്കിനെ കുടുക്കിയത് ഹോംസ്‌റ്റേ ഉടമയുടെ ജാഗ്രത

SCROLL FOR NEXT