ഗൗതം ഗംഭീര്‍ ചന്ദ്രകാന്ത് പണ്ഡിറ്റിനും ശ്രേയസ്‍ അയ്യര്‍ക്കുമൊപ്പം ട്രവർ ബെയ്‌ലിസ്
Sports

'സൂപ്പർ കോച്ച് ഫ്രം കെകെആർ'

മിന്നും പരിശീലകരെ സംഭാവന ചെയ്ത് കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

സമകാലിക മലയാളം ഡെസ്ക്

വർത്തമാന ക്രിക്കറ്റിലെ മികച്ച പരിശീലകരിൽ പലരും ആദ്യം തന്ത്രങ്ങൾ പയറ്റിയത് കെകെആറിൽ. ഈ പട്ടികയിലെ അവസാനം എത്തുന്നത് ഇന്ത്യൻ കോച്ച് ​ഗൗതം ​ഗംഭീർ.

മാസ്റ്റർ ബ്രെയ്ന്‍

ഗംഭീര്‍

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനൊപ്പം മികച്ച റെക്കോർഡുകൾ സൃഷ്ടിച്ച് പിന്നീട് ദേശീയ ടീമുകളിലേക്ക് പോയ പരിശീലകരാണ് ട്രവർ ബെയ്‌ലിസ്, ബ്രണ്ടൻ മെക്കല്ലം, മാത്യു മോട്ട്, ​ഗൗതം ​ഗംഭീർ എന്നിവർ.

ട്രവർ ബെയ്‌ലിസ്

ട്രവർ ബെയ്‌ലിസ്

2012ലാണ് ഓസ്‌ട്രേലിയ പരിശീലകനായ ട്രവർ ബെയ്‌ലിസ് കൊൽക്കത്ത കോച്ചാകുന്നത്. അതേ സീസണിലും പിന്നീട് 2014ലും രണ്ട് തവണ ടീമിനു കിരീടം സമ്മാനിച്ചു. രണ്ട് ഘട്ടത്തിലും ഗൗതം ഗംഭീറായിരുന്നു ടീം ക്യാപ്റ്റൻ. പിന്നീട് ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്രവർ ബെയ്‌ലിസിനെ ഡയറക്ടറായി നിയമിച്ചു. അദ്ദേഹം ക്രിക്കറ്റ് ഡയറക്ടറായിരുന്ന ഘട്ടത്തിലാണ് ടീം 2019ൽ ഏകദിന ലോകകപ്പ് നടാടെ നേടിയത്.

ബ്രണ്ടൻ മെക്കല്ലം

മെക്കല്ലം

പ്രഥമ ഐപിഎല്ലിൽ കൊൽക്കത്ത താരമായിരുന്നു മെക്കല്ലം. പിന്നീട് പരിശീലകനായി. കരീബിയൻ പ്രീമിയർ ലീഗിൽ കൊൽക്കത്തയുടെ സഹോദര ടീമായ ട്രിൻബാഗോ നൈറ്റ്‌റൈഡേഴ്‌സിലൂടെയാണ് കോച്ചായി മെക്കല്ലം വരുന്നത്. ആ സീസണിൽ സിപിഎൽ കിരീടം ടീമിനു സമ്മാനിച്ചു. പിന്നാലെ കൊൽക്കത്തയിൽ ചുമതലയേറ്റു. ടീമിനെ ഫൈനൽ വരെ എത്തിക്കാൻ മെക്കല്ലത്തിനു സാധിച്ചു. പിന്നീടാണ് ഇംഗ്ലണ്ട് ടെസ്റ്റ് കോച്ചായി മാറിയത്. ടെസ്റ്റ് ക്രിക്കറ്റിലെ സമീപനം തന്നെ മെക്കല്ലം പൊളിച്ചെഴുതി. ഇംഗ്ലീഷ് ടീം നടപ്പാക്കുന്ന അഗ്രസീവായ ബാസ് ബോൾ ബാറ്റിങ് തന്ത്രത്തിന്റെ മാസ്റ്റർ ബ്രെയിൻ മെക്കല്ലമാണ്.

മാത്യു മോട്ട്

മാത്യു മോട്ട്

നിലവിൽ ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ ക്രിക്കറ്റ് കോച്ചാണ് മോട്ട്. 2022ൽ ഇംഗ്ലണ്ട് രണ്ടാം ടി20 ലോക കിരീടം സ്വന്തമാക്കുമ്പോൾ മോട്ടായിരുന്നു കോച്ച്. കെകെആറിൽ ആദ്യം ജോൺ ബുക്കാനനൊപ്പവും പിന്നീട് മക്കെല്ലത്തിനൊപ്പവും മോട്ട് സഹ പരിശീലകനായിരുന്നു.

ഗൗതം ഗംഭീർ

ഗംഭീർ ഷാരൂഖ് ഖാനും കുമാര്‍ സംഗക്കാരയ്ക്കുമൊപ്പം

സജീവ രാഷ്ട്രീയത്തിൽ നിന്നു പിൻമാറിയാണ് ഗംഭീർ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ വീണ്ടും നൽകാൻ ആരംഭിച്ചത്. നേരത്തെ രണ്ട് സീസണുകളിലായി പുനെ സൂപ്പർ ജയന്റ്‌സിനൊപ്പം മെന്ററായി പ്രവർത്തിച്ചു. രണ്ട് തവണയും ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ താരത്തിനായി. പിന്നാലെയാണ് ഇക്കഴിഞ്ഞ സീസണിൽ കെകെആർ മുൻ നായകനെ ഉപദേശകനായി എത്തിച്ചത്. ചന്ദ്രകാന്ത് പണ്ഡിനൊപ്പം ചേർന്നു ഗംഭീർ മിന്നും ടീമാക്കി കൊൽക്കത്തയെ മാറ്റി. ആധികാരിക പ്രകടനത്തോടെ ടീം മൂന്നാം ഐപിഎൽ കിരീടവും നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

പാലും പഴവും ഒരുമിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമോ?

കഴുകിയ പാത്രത്തിലെ ദുർഗന്ധം പോകുന്നില്ലേ? ഈ ട്രിക്കുകൾ ചെയ്യൂ

'ഇനിയും തുടർന്നാൽ വീട്ടുകാർ സംശയിക്കുമെന്ന്' പൃഥ്വി; രാജമൗലിയുടെ സർപ്രൈസ് പൊട്ടിച്ച് കയ്യിൽ കൊടുത്ത് മഹേഷ് ബാബു

ഇന്ത്യ- ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പ്; മഴ കളിക്കുന്നു, ഫൈനല്‍ വൈകുന്നു

SCROLL FOR NEXT