Ajit Agarkar x
Sports

'മുഖ്യ സെലക്ടർ'... അ​ഗാർക്കർ തുടരുമോ? 48 മണിക്കൂറിനുള്ളിൽ തീരുമാനം

ബിസിസിഐ ഭാരവാഹികളുമായി ചർച്ച

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്ടർ സ്ഥാനത്ത് അജിത് അഗാർക്കർ തുടരണമോ എന്ന കാര്യത്തിൽ 2 ദിവസത്തിനുള്ളിൽ തീരുമാനമെന്നു റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ഭാരവാഹികളും അഗാർക്കറും ചർച്ച നടത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരു വിഭാഗവും കാലാവധി നീട്ടുന്നതിനെ അനുകൂലമായി കാണുന്നുവെന്നും തുടക്കത്തിലുണ്ടായ ചില പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ രണ്ട് മാസമായി ബിസിസിഐ ഭാരവാഹികളും സെലക്ഷൻ കമ്മിറ്റി അംഗങ്ങളും തമ്മിൽ അസ്വാരസ്യങ്ങളുണ്ട്. സെപ്റ്റംബർ മൂന്നിന് നടന്ന ബിസിസിഐയുടെ അവലോകന യോഗത്തിൽ അഗാർക്കർ പങ്കെടുത്തിരുന്നില്ല. ഇതും ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി.

അഗാർക്കറുടെ കരാർ കാലയളവ് ഒക്ടോബർ നാലിന് അവസാനിക്കും. അദ്ദേഹത്തിന് ഒരു വർഷം വരെ കാലാവധി നീട്ടി നൽകാം. എന്നാൽ ഇതുവരെ ബിസിസിഐ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ ഏകദിന ടീമിനെ തീരുമാനിക്കുന്ന യോഗമായിരിക്കും അദ്ദേഹത്തിന്റെ അവസാന സെലക്ഷൻ യോഗം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നേരത്തെ അ​ഗാർക്കറിന്റെ കരാർ ഈ വർഷം ജൂണിൽ അവസാനിക്കേണ്ടതായിരുന്നു. ബോർഡ് മൂന്ന് മാസത്തെ കാലാവധി നീട്ടി നൽകിയതോടെയാണ് ഒക്ടോബർ വരെ സ്ഥാനത്ത് തുടരാൻ അ​ഗാർക്കറിന് സാധിച്ചത്.

2023 ജൂലായ് നാലിനാണ് അഗാർക്കർ ബിസിസിഐ മുഖ്യ സെലക്ടറായി നിയമിതനായത്. സെലക്ഷൻ കമ്മിറ്റി തലവനായുള്ള അദ്ദേഹത്തിന്റെ കാലയളവിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം 2024, 2026 ടി20 ലോകകപ്പുകളും 2025ലെ ചാംപ്യൻസ് ട്രോഫിയും സ്വന്തമാക്കി. അദ്ദേഹത്തിന്റെ കാലയളവിലാണ് വിരാട് കോഹ്‍ലി (ടി20, ടെസ്റ്റ്), രോഹിത് ശർമ (ടി20, ടെസ്റ്റ്), ആർ അശ്വിൻ (അന്താരാഷ്ട്ര ക്രിക്കറ്റ്) തുടങ്ങിയ പ്രമുഖ താരങ്ങളുടെ വിരമിക്കലും സംഭവിച്ചത്.

BCCI is set to open talks with the chairman of the men’s selection committee, Ajit Agarkar, over contract renewal as the sport administration enters a crucial 48 hours that could have a huge impact on the 2027 World Cup and beyond

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാലയം മഹാദുരന്തത്തിന്റെ വക്കിൽ: മഞ്ഞുമലകൾ ഉരുകുന്നത് 65 ശതമാനം വേഗത്തിൽ; രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ ഭീഷണിയെന്ന് പഠനം

ബ്രഹ്മപുത്ര ക്രാക്കർ ആൻഡ് പോളിമറിൽ 24 ഒഴിവുകൾ; ഫോർമാൻ, ഓപ്പറേറ്റർ തസ്തിക !

ടെറസില്‍ വിളയിക്കാം മധുരമൂറുന്ന തണ്ണിമത്തന്‍; അറിയാം ലളിതമായ വഴി

യു.കെ, കാനഡ 'ഔട്ട്' ജർമനി 'ഇൻ'; വിദേശ പഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾക്ക് പുതിയ ചോയ്സ് !

മൂക്കുത്തി അമ്മന്‍ 2 വരുന്നു; നയൻ‌താരയുടെ 'മഹാശക്തി' തിയേറ്ററുകളിലേക്ക്; ടീസർ എത്തി