

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മാഞ്ചസ്റ്റർ ഡാർബി വിവാദത്തിലാണ് അവസാനിച്ചത്. മത്സരത്തിൽ സിറ്റി ഒറ്റ ഗോളിനു ജയിച്ചെങ്കിലും വല ചലിപ്പിച്ച എർലിങ് ഹാളണ്ടിന്റെ ഗോൾ റഫറി അനുവദിച്ചതാണ് വിവാദമായത്. സിറ്റി താരം എൻസോ ഫെർണാണ്ടസ് ഓഫ് സൈഡ് പൊസിഷനിലായിരുന്നിട്ടും ഗോൾ അനുവദിച്ചു എന്നാണ് ആരോപണം വന്നത്. റഫറി ആദ്യ ഇത് ഓഫ് സൈഡ് വിളിക്കുന്നുണ്ട്. എന്നാൽ വാർ പരിശോധനയിൽ ഗോൾ അനുവദിക്കുകയായിരുന്നു.
ഇപ്പോഴിതാ വിവദ ഗോളിൽ പിഴവ് സംഭവിച്ചതായി റഫറിമാരുടെ സംഘടനായായ പ്രോ റെഫ്. എർലിങ് ഹാളണ്ടിന്റെ ഗോൾ അനുവദിച്ച ജഡ്ജ്മെന്റ് പിഴച്ചതായി അവർ ഔദ്യോഗികമായി സമ്മതിച്ചു. ഗോൾ അനുവദിച്ചതിനെതിരെ മാഞ്ചസ്റ്റർ യുനൈറ്റഡ് കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്.
ഓൾഡ് ട്രഫോർഡിൽ നടന്ന പോരാട്ടത്തിന്റെ 60ാം മിനിറ്റിലാണ് ഹാളണ്ട് ഗോൾ നേടിയത്. സിറ്റി താരം ഗ്വാർഡിയോളിന്റെ ക്രോസിൽ നിന്നാണ് ഹാളണ്ട് വല ചലിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ റഫറി ഓഫ് സൈഡ് വിളിച്ചു. വാർ അവലോകനത്തിൽ പാട്രിക് ഡോർഗുവിന്റെ ബൂട്ട് കാരണം ഹാളണ്ട് ഓൺ സൈഡാണെന്നു കണ്ടെത്തിയാണ് ഗോൾ അനുവദിച്ചത്.
എന്നാൽ ഗ്വാർഡിയോളിന്റെ ക്രോസ് ബോക്സിലേക്ക് എത്തുമ്പോൾ സിറ്റി മധ്യനിര താരം എൻസോ ഫെർണാണ്ടസ് ഡൈവിങ് ഹെഡ്ഡറിനു ശ്രമിച്ചിരുന്നു. എൻസോ ഫെർണാണ്ടസ് ഓഫ് സൈഡിലായിരുന്നതും ഗോളിയിലേക്ക് കുതിച്ചതും കളിയേയും യുനൈറ്റഡ് കളിക്കാരേയും സ്വാധീനിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാൻ വാർ, ഓൺഫീൽഡ് റിവ്യൂകൾ നിർദ്ദേശിക്കണമായിരുന്നു എന്നു പ്രോ റഫ് വ്യക്തമാക്കി.
കളിയുടെ 23ാം മിനിറ്റില്‍ ഫില്‍ ഫോഡന് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തു പോകേണ്ടി വന്നിരുന്നു. എന്നിട്ടും സിറ്റി 10 പേരുമായി കളിച്ച് യുനൈറ്റഡിന്റെ ആക്രമണങ്ങളെ തടഞ്ഞു. പിന്നാലെ രണ്ടാം പകുതിയില്‍ ഹാളണ്ട് നേടിയ ഗോളില്‍ അവര്‍ ജയവും സ്വന്തമാക്കി.
സീസണില്‍ സിറ്റി നേടുന്ന തുടരെ നാലാം ജയമാണിത്. 4 തുടർ ജയങ്ങളുമായി നിലവിലെ ചാംപ്യൻമാരായ ആഴ്‌സണലാണ് ഒന്നാമത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ നാല് ജയങ്ങളുള്ള സിറ്റി രണ്ടാമതും നില്‍ക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates