പരിശീലനത്തിനിടെ സൗഹൃദ സംഭാഷണം നടത്തുന്ന കൊൽക്കത്ത, ബാം​ഗ്ലൂർ താരങ്ങൾ/ പിടിഐ 
Sports

'ജാഗ്രത, മുന്‍കരുതല്‍ വേണം'- ഐപിഎല്‍ ടീമുകള്‍ക്ക് കോവിഡ് മുന്നറിയിപ്പ്

195 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഐപിഎല്‍ ടീമുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി ബിസിസിഐ. രോഗം പടരുന്നത് ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ ടീം ഉടമകളും കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ കൈക്കൊള്ളണമെന്ന് ബിസിസിഐ നിര്‍ദ്ദേശിച്ചു. ടീമുകള്‍ ജാഗ്രത വിടാതെ നോക്കണമെന്നും ബിസിസിഐ വ്യക്തമാക്കി. 

'ഐപിഎല്ലിനെ കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രത എല്ലാവരും സ്വീകരിക്കണം. കേസുകള്‍ വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. എല്ലാ ടീമുകളും കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. കളിക്കാരുടെ ആരോഗ്യവും സുരക്ഷയും ബിസിസിഐക്ക് വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാര്‍ പുറത്തിറക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കും. നിലവില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്'- ബിസിസിഐ വ്യക്തമാക്കി.

195 ദിവസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ 5,335 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ മരിച്ചു. ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT