BCCI Rejects Team India’s Request to Allow Families During T20 World Cup  file
Sports

'ഭാര്യയും പ്രതിശ്രുത വധുവും ടീമിനൊപ്പം വേണ്ട': ആവശ്യം ബിസിസിഐ തള്ളി

ലോകകപ്പിനിടെ താരങ്ങളുടെ കുടുംബങ്ങൾക്ക് ടീമിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ടി20 ലോകകപ്പ് ടൂർണമെന്റിൽ കുടുംബങ്ങളെ ഒപ്പം കൂട്ടാൻ അനുവദിക്കണമെന്ന ഇന്ത്യൻ ടീമിന്റെ ആവശ്യം ബിസിസിഐ തള്ളി. താരങ്ങൾക്ക് കുടുംബത്തോടൊപ്പം ടീമിനൊപ്പം താമസിക്കാനുള്ള നിയമത്തിൽ വ്യക്തത തേടി ടീം മാനേജ്‍മെന്റ് ആണ് ബിസിസിഐയെ സമീപിച്ചത്. ഇതിന് മറുപടിയായി ആണ് ലോകകപ്പിനിടെ താരങ്ങളുടെ കുടുംബങ്ങൾക്ക് ടീമിനൊപ്പം താമസിക്കാൻ അനുവദിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയത്.

“താരങ്ങളുടെ കുടുംബത്തിനും പ്രതിശ്രുത വധുവിനും ടീമിനൊപ്പം യാത്ര ചെയ്യാനും താമസിക്കാനും അനുമതി നൽകുമോ എന്ന കാര്യം ടീം മാനേജ്മെന്റ് ബിസിസിഐയോട് ചോദിച്ചിരുന്നു. എന്നാൽ കുടുംബത്തിലെ അംഗങ്ങൾക്ക് താരങ്ങളോടൊപ്പം താമസിക്കാൻ ആകില്ലെന്ന് ബോർഡ് അറിയിച്ചിട്ടുണ്ട്. താരങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ അവർക്കായി വേറെ താമസ സൗകര്യങ്ങൾ ഒരുക്കാം.” എന്ന് ബിസിസിഐയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ അറിയിച്ചു.

നിലവിലെ ചട്ടം അനുസരിച്ച്  45 ദിവസത്തിലധികം നീളുന്ന പര്യടനങ്ങളിൽ പരമാവധി 14 ദിവസം മാത്രമേ താരങ്ങളോടൊപ്പം കുടുംബത്തിലെ അംഗങ്ങൾക്ക് കഴിയാൻ അനുവദിക്കുകയുള്ളു.

45 ദിവസത്തിൽ താഴെയുള്ള പര്യടനങ്ങളിൽ ഈ കാലാവധി ഏഴ് ദിവസമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 12ന് ഡൽഹിയിൽ നടക്കുന്ന നമീബിയയ്‌ക്കെതിരായ മത്സരത്തിന് ശേഷം ടീം ശ്രീലങ്കയിലേക്ക് യാത്രതിരിക്കും. ഫെബ്രുവരി 15ന് ആണ് ഇന്ത്യ - പാക് പോരാട്ടം.

BCCI Rejects Team India’s Request to Allow Families During T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ പറഞ്ഞതിന്റെ ആഴമറിയൂ സൈബര്‍ കൂട്ടങ്ങളേ, മധ്യവര്‍ഗത്തെ സന്തോഷിപ്പിക്കല്‍ അല്ല ജനാധിപത്യം'; വിമര്‍ശകര്‍ക്ക് മറുപടിയുമായി സച്ചിദാനന്ദന്‍

ഇന്ത്യയ്ക്ക് 18 ശതമാനം തീരുവ, ബം​ഗ്ലാദേശിന് പൂജ്യം; യുഎസ് വ്യാപാര കരാറില്‍ ഉലഞ്ഞ് ഇന്ത്യന്‍ ടെസ്റ്റൈല്‍ വ്യവസായം

'ഇത് തിയറ്റർ അല്ല! പ്ലീസ്, മര്യാദ പാലിക്കൂ'; ആരാധകരെ ശകാരിച്ച് അജിത്, വിഡിയോ വൈറൽ

വാലന്റൈൻസ് ഡേക്ക് സ്പെഷ്യൽ ലുക്ക്? അവസാന നിമിഷം വരെ കാത്തിരിക്കേണ്ട, ചർമം തിളങ്ങാൻ 5 സ്റ്റെപ്പുകൾ

ശബരിമല സ്വര്‍ണക്കൊള്ള: ഗോവര്‍ധന്‍ ജയിലില്‍ തന്നെ; വാസുവിന് നാളെ നിര്‍ണായകം

SCROLL FOR NEXT