ഇൻട്രാ സ്ക്വാ‍ഡ് മാച്ചിൽ പന്തിന്റെ ബാറ്റിങ്/വീഡിയോ ദൃശ്യം 
Sports

ട്രാക്കിന് പുറത്തേക്കിറങ്ങി ഋഷഭ് പന്തിന്റെ സിക്സ്, ഇൻട്രാ സ്ക്വാ‍ഡ് മാച്ചിന്റെ ത്രില്ലടിപ്പിക്കും വീഡിയോയുമായി ബിസിസിഐ

പരിശീലനത്തിന്റെ ഭാ​ഗമായുള്ള ഇൻട്രാ സ്ക്വാഡ് മാച്ചിലെ നിമിഷങ്ങളുമായി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിസിസിഐ

Author : സമകാലിക മലയാളം ഡെസ്ക്

സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ന്യൂസിലാൻഡിനെതിരായ കൊമ്പുകോർക്കലിന് മുൻപായി പരിശീലനം നടത്തുകയാണ് ഇന്ത്യൻ സംഘം ഇപ്പോൾ. പരിശീലനത്തിന്റെ ഭാ​ഗമായുള്ള ഇൻട്രാ സ്ക്വാഡ് മാച്ചിലെ നിമിഷങ്ങളുമായി വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിസിസിഐ. 

അവിടെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ സിക്സ് ആണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ട്രാക്കിന് പുറത്തേക്ക് ഇറങ്ങി സ്ട്രെയ്റ്റ് സിക്സ് ആണ് ഇവിടെ പന്തിന്റെ ബാറ്റിൽ നിന്ന് വരുന്നത്. ബാറ്റ് ഉയർത്തി പന്ത് ക്രീസിൽ നിന്ന് മടങ്ങുന്നിടത്ത് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ അവസാനിക്കുന്നു. 

ഇൻട്രാ സ്ക്വാഡ് മാച്ചിന്റെ സ്കോർ ബോർഡ് ബിസിസിഐ പങ്കുവെച്ചിട്ടില്ല. എന്നാൽ പന്ത് അവിടെ മിന്നിയിട്ടുണ്ടാവും എന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാവുന്നത്. നാല് ദിവസം നീണ്ട ഇൻട്രാ സ്ക്വാഡ് മാച്ചിന്റെ ആദ്യ ദിനത്തിലെ വീഡിയോയാണ് ബിസിസിഐ ആരാധകരുടെ മുൻപിലേക്ക് വെച്ചത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കിവീസിനെ ഇന്ത്യ നേരിടുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും