രോഹിതും കോ‍ഹ്‍ലി എക്സ്
Sports

ടീമില്‍ സ്ഥാനമില്ലെന്ന് ബിസിസിഐ! മനസില്ലാ മനസോടെ രോഹിത് ടെസ്റ്റ് മതിയാക്കി?

കോഹ്‌ലിയെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്നു തീരുമാനം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇംഗ്ലണ്ട് പര്യടനം തൊട്ടു മുന്നില്‍ നില്‍ക്കെ ടെസ്റ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും ടെസ്റ്റ് മതിയാക്കാനുള്ള ആഗ്രഹവുമായി രംഗത്തെത്തിയത് ക്രിക്കറ്റ് ലോകത്ത് അമ്പരപ്പുമുണ്ടാക്കി. ഇപ്പോള്‍ ഈ വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളാണ് പുറത്തു വരുന്നത്.

രോഹിത് ശര്‍മയുടെ വിരമിക്കല്‍ തീരുമാനത്തിനു പിന്നില്‍ ബിസിസിഐക്ക് കൃത്യമായി പങ്കുണ്ട്. എന്നാല്‍ കോഹ്‌ലിയുടെ തീരുമാനം വ്യക്തിപരമാണ്.

ടെസ്റ്റ് ടീമിലേക്ക് രോഹിതിനെ പരിഗണിക്കുന്ന കാര്യം സംശയത്തിലാണെന്ന തരത്തില്‍ ക്യാപ്റ്റനു ബിസിസിഐ സൂചന നല്‍കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ദൈനിക് ജാഗരാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. വരാനിരിക്കുന്ന ടെസ്റ്റ് ടീം പദ്ധതികളില്‍ രോഹിതിനു സ്ഥാനമില്ലെന്ന കൃത്യമായ സന്ദേശം ബിസിസിഐ ക്യാപ്റ്റനു നല്‍കി. ഇതോടെയാണ് രോഹിത് ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ രോഹിതിന്റെ പ്രകടനം ചോദ്യം ചിഹ്നത്തിലായിരുന്നു. ഒരു ടെസ്റ്റിലും താരത്തിനു ഫോമിലെത്താന്‍ സാധിച്ചില്ല. ഒടുവില്‍ സിഡ്‌നിയിലെ അവസാന ടെസ്റ്റില്‍ നിന്നു രോഹിത് മാറി നില്‍ക്കുകയും ചെയ്തു. ഇതോടെ താരത്തിന്റെ ടെസ്റ്റ് കരിയര്‍ ഏതാണ്ട് അവസാനിച്ചുവെന്ന വിലയിരുത്തല്‍ ആ കാലത്തേ പ്രചരിച്ചിരുന്നു.

പിന്നാലെയാണ് സ്വന്തം ഇഷ്ടമനുസരിച്ചുള്ള കോഹ്‌ലിയുടെ നീക്കം. ടെസ്റ്റ് മതിയാക്കുകയാണെന്നു കോഹ്‌ലി ബിസിസിഐ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ പുനഃപരിശോധന വേണമെന്നു ബിസിസിഐ കോഹ്‌ലിയോടു ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ട് പര്യടത്തിനു ശേഷം വിരമിക്കാമെന്ന നിര്‍ദ്ദേശവും കോഹ്‌ലിക്കു മുന്നില്‍ അധികൃതര്‍ വച്ചു. എന്നാല്‍ താരം അതിനൊന്നും വഴങ്ങിയിട്ടില്ല. ഇക്കാര്യത്തില്‍ കോഹ്‌ലിയെ ഇനി നിര്‍ബന്ധിക്കേണ്ടതില്ലെന്ന നിലപാടാണ് നിലവില്‍ ബിസിസിഐക്കുള്ളത് എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും