Kerala Women’s team 
Sports

ക്യാപ്റ്റൻ ജോഷിതയുടെ അർധ സെഞ്ച്വറി; ഝാർഖണ്ഡിനെ വീഴ്ത്തി കേരള വനിതകൾ

അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

റായ്പൂർ: അണ്ടർ 23 വനിതാ ടി20 ദേശീയ ചാംപ്യൻഷിപ്പിൽ ഝാർഖണ്ഡിനെതിരെ കേരളത്തിന് അഞ്ച് വിക്കറ്റ് വിജയം. ക്യാപ്റ്റൻ ജോഷിതയുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് കേരളത്തിന് വിജയം ഒരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 143 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നാല് പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഝാർഖണ്ഡിന് 29 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം വിക്കറ്റിൽ പ്രിയങ്ക ലൂത്രയും ശിഖ സിങ്ങും ചേർന്ന് കൂട്ടിച്ചേർത്ത 54 റൺസാണ് ഝാർഖണ്ഡിന് മികച്ച സ്കോർ സമ്മാനിച്ചത്. പ്രിയങ്ക ലൂത്ര 54 റൺസും ശിഖ സിങ് 33 റൺസും നേടി. കേരളത്തിന് വേണ്ടി സൂര്യ സുകുമാർ, സിവി അനുഷ്ക, നിയതി ആർ മഹേഷ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണ‍ർമാരായ അമീറ ബീഗവും ശ്രേയ സിജുവും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 60 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട് സമ്മർദ്ദത്തിലായ കേരളത്തെ വിജെ ജോഷിതയും ശ്രേയ സിജുവും ചേർന്നാണ് വിജയത്തിലേക്ക് നയിച്ചത്.

ക്യാപ്റ്റന്റെ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയ ജോഷിത 26 പന്തുകളിൽ 53 റൺസുമായി പുറത്താകാതെ നിന്നു. ഒൻപത് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ജോഷിതയുടെ ഇന്നിങ്സ്. കേരളത്തിന് വേണ്ടി അമീറ ബീഗം 39ഉം ശ്രേയ സിജു 36ഉം റൺസ് നേടി.

Kerala clinch a 5-wicket victory over Jharkhand in the BCCI U-23 Women’s T20 Trophy 2026/27, chasing down 144 in just 19.2 overs.Joshitha V J led the charge with an unbeaten 53 off 26 balls, while Ameera Beegam (39 off 33) and Sreya Siju (36 off 46) played key roles in the chase

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അരിയില്‍ ഷുക്കൂർ വധക്കേസ്: ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം

എംകെ സ്റ്റാലിനെ അട്ടിമറിച്ച ടിവികെ എംഎൽഎ വിഎസ് ബാബു അന്തരിച്ചു

കുറഞ്ഞ ചെലവില്‍ കൃഷി, 45 ദിവസം കൊണ്ട് വിളവെടുപ്പ്; വീട്ടുമുറ്റത്തും ഗ്രോബാഗിലും മുള്ളങ്കി വളര്‍ത്താം

സംഗീത് പ്രതാപും മമിത ബെെജുവും ഒരുമിക്കുന്ന 'ഹലോ ഡിയർ'; പുതിയ ലുക്ക് പുറത്തുവിട്ടു

GTAയിലെ 'വൈസ് സിറ്റി' ആയി തമിഴ്‌നാട് മാറിയിരിക്കുന്നു; വിജയ് സര്‍ക്കാരിനെ പരിഹസിച്ച് ഡിഎംകെ