Ben Duckett  ap
Sports

ഒറ്റ 'സിക്സ്' വേണ്ട!!!... 132 പന്തില്‍ 167; 'ഡക്കറ്റ്' കണക്കിന് റെക്കോര്‍ഡുകൾ!

2 റെക്കോര്‍ഡുകളില്‍ ധോനിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത് ഇംഗ്ലണ്ട് ഓപ്പണര്‍, പാകിസ്ഥാനില്‍ റണ്‍ വേട്ട തുടര്‍ന്ന് ബെന്‍ ഡക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ലാഹോര്‍: ത്രിരാഷ്ട്ര ഏകദിന പോരാട്ടത്തില്‍ ശ്രീലങ്കക്കെതിരെ മിന്നും സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കറ്റ്. ഒട്ടേറെ റെക്കോര്‍ഡുകള്‍ തൊങ്ങല്‍ ചാര്‍ത്തിയാണ് ടൂര്‍ണമെന്റിലെ താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ച്വറി. 132 പന്തില്‍ ഒരു പന്ത് പോലും സിക്‌സടിക്കാതെ 24 ഫോറുകള്‍ സഹിതം താരം 167 റണ്‍സ് അടിച്ചെടുത്തു. ഏകദിനത്തില്‍ താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

സെഞ്ച്വറിക്കൊപ്പം നിരവധി ചരിത്ര നേട്ടങ്ങളും റെക്കോര്‍ഡുകളും താരം സ്വന്തമാക്കി. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടുന്ന ആദ്യ വിദേശ താരമെന്ന ഒരിക്കലും മായാത്ത നാഴികക്കല്ലാണ് താരം താണ്ടിയത്. താരത്തിന്റെ മൂന്നാം സെഞ്ച്വറിയാണ് ഗദ്ദാഫി സ്റ്റേഡിയത്തില്‍ പിറന്നത്. നേരത്തെ കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെതിരേയും ഡക്കറ്റ് സെഞ്ച്വറി (105) നേടിയിരുന്നു. അത് ഈ മൈതാനത്തെ താരത്തിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു. 2025ല്‍ ചാംപ്യന്‍സ് ട്രോഫിയിലാണ് ഡക്കറ്റിന്റെ ഗദ്ദാഫി സ്റ്റേഡിയത്തിലെ ആദ്യ സെഞ്ച്വറി. അന്ന് 165 റണ്‍സാണ് താരം അടിച്ചെടുത്തത്. പാക് താരങ്ങളായ മുഹമ്മദ് യൂസഫ്, ഷൊയ്ബ് മാലിക്, സഹീര്‍ അബ്ബാസ് എന്നിവരാണ് ഈ മൈതാനത്ത് 3 സെഞ്ച്വറികള്‍ നേടിയവര്‍. ഡക്കറ്റിനു മുന്‍പ് രണ്ട് വിദേശ ബാറ്റര്‍മാര്‍ മാത്രമേ ഈ മൈതാനത്ത് ഒന്നില്‍ കൂടുതല്‍ സെഞ്ച്വറി നേടിയിട്ടുള്ളു. ശ്രീലങ്കന്‍ ഇതിഹാസം അരവിന്ദ ഡിസില്‍വയും ന്യൂസിലന്‍ഡ് ഇതിഹാസം കെയ്ന്‍ വില്ല്യംസനും.

പാകിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന സന്ദര്‍ശക താരമെന്ന റെക്കോര്‍ഡിലും ഡക്കറ്റ് ഇടംപിടിച്ചു. ശ്രീലങ്കന്‍ ഇതിഹാസങ്ങളായ സനത് ജയസൂര്യ, കുമാര്‍ സംഗക്കാര എന്നിവര്‍ക്കൊപ്പമാണ് ഡക്കറ്റും തന്റെ പേര് എഴുതി വച്ചത്.

പാക് മണ്ണില്‍ ഏകദിനത്തില്‍ 150, അതിനും മുകളില്‍ റണ്‍സ് രണ്ട് തവണ സ്വന്തമാക്കുന്ന ചരിത്രത്തിലെ തന്നെ ആദ്യ താരം കൂടിയായി ഡക്കറ്റ് മാറി. ചാംപ്യന്‍സ് ട്രോഫിയിലെ 165 റണ്‍സും നിലവില്‍ സ്വന്തമാക്കിയ 167 റണ്‍സും. സ്വന്തം രാജ്യത്തിനു പുറത്ത് ഒന്നിലധികം 150, അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായും ഡക്കറ്റ് മാറി. ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ (ഓസ്‌ട്രേലിയയില്‍ 2 തവണ), ബ്രയാന്‍ ലാറ (യുഎഇയില്‍ 2 തവണ) എന്നിവരാണ് ആദ്യത്തെ രണ്ട് സ്ഥാനങ്ങളില്‍.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നാല് ഏകദിന ഇന്നിങ്‌സുകളില്‍ നിന്നായി 118.75 ശരാശരിയില്‍ 475 റണ്‍സാണ് ഡക്കറ്റ് കരിയറില്‍ അടിച്ചത്. 400നു മുകളില്‍ സ്‌കോര്‍ ഈ സ്‌റ്റേഡിയത്തില്‍ സ്വന്തമാക്കിയ ബാറ്റര്‍മാരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരങ്ങളുടെ എലീറ്റ് പട്ടികയില്‍ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ എംഎസ് ധോനിയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തും ഇതോടെ ഡക്കറ്റ് എത്തി. ഈ മൈതാനത്ത് ധോനി 134.66 ശരാശരിയില്‍ 404 റണ്‍സാണ് അടിച്ചെടുത്തത്.

പാകിസ്ഥാനില്‍ ഏഴ് ഏകദിനങ്ങള്‍ കളിച്ച ഡക്കറ്റ് 81.85 ശരാശരിയില്‍ 573 റണ്‍സ് നേടിയിട്ടുണ്ട്. പാക് മണ്ണില്‍ 500നു മുകളില്‍ ഏകദിന റണ്‍സ് നേടിയ താരങ്ങളുടെ റെക്കോര്‍ഡിലും ധോനിക്ക് പിന്നില്‍ ഡക്കറ്റ് രണ്ടാം സ്ഥാനത്തെത്തി. 136.50 ശരാശരിയില്‍ 546 റണ്‍സാണ് ധോനി പാക് വേദികളില്‍ നിന്നായി അടിച്ചെടുത്തത്.

ഏകദിന ക്രിക്കറ്റില്‍ ഒരു സിക്‌സ് പോലും അടിക്കാതെ സെഞ്ച്വറിയും 150 റണ്‍സിനു മുകളില്‍ വ്യക്തിഗത സ്‌കോറും നേടിയ താരങ്ങളുടെ അപൂര്‍വ പട്ടികയിലും ഡക്കറ്റ് രണ്ടാം സ്ഥാനത്ത് എത്തി. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആണ് സിക്‌സ് ഇല്ലാതെ ഏറ്റവും ഉയര്‍ന്ന ഏകദിന സ്‌കോര്‍ നേടിയ താരം. 2016ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയ 173 റണ്‍സ്. 2015ല്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയുടെ തിലകരത്‌നെ ദില്‍ഷന്‍ പുറത്താകാതെ നേടിയ 161 റണ്‍സാണ് മൂന്നാം സ്ഥാനത്ത്. ഹാഷിം അംല, 2015ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പുറത്താകാതെ നേടിയ 153 റണ്‍സ്, ബ്രയാന്‍ ലാറ 1993ല്‍ പാകിസ്ഥാനെതിരെ നേടിയ 153 റണ്‍സ് എന്നിവയാണ് നാലും അഞ്ചും സ്ഥാനത്ത്. പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്ത് ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും മുന്‍ ഇംഗ്ലണ്ട് നായകന്‍ ആന്‍ഡ്രു സ്‌ട്രോസുമാണ്. സച്ചിന്‍ 2003ല്‍ നമീബിയക്കെതിരേയും സ്‌ട്രോസ് 2005ല്‍ ബംഗ്ലാദേശിനെതിരേയും ഒറ്റ സിക്‌സും അടിക്കാതെ 152 റണ്‍സ് നേടിയിട്ടുണ്ട്.

Ben Duckett scored 167 off 132 balls against Sri Lanka in Lahore, marking the second-highest ODI score without hitting a six, and leading England to 386 for 5

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒരാഴ്ചത്തെ പരിശോധന; മദ്യപിച്ച് വാഹനമോടിച്ചതില്‍ 6,939 കേസുകള്‍; 2,034 പേരുടെ ലൈസന്‍സ് റദ്ദാകും

പാര്‍ട്ടി ഏതായാലും കഞ്ഞിയില്‍ പുഴു ഇടാതിരുന്നാല്‍ മതി; ജോയ് മാത്യു

ആന്‍ഡമാന്‍ കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; തിങ്കളാഴ്ച സംസ്ഥാനത്ത് ശക്തമായ മഴ; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'നിവിൻ പോളിക്ക് ഭീഷണി ആകുമോ ?', 'പ്രേമം' റീലുമായി സ്വീഡൻ പൗരൻ; കമന്റുമായി അനുപമയും

1 വര്‍ഷത്തിനു ശേഷം ടെസ്റ്റ് ടീമില്‍; 'ഇംഗ്ലിസ്' തൂക്കി... സെഞ്ച്വറി, അപൂര്‍വ റെക്കോര്‍ഡ്!