കേരളത്തിനായി മൂന്ന് വിക്കറ്റ് നേടിയ ആദിത്യ സാർവതെ, Ranji Trophy  
Sports

മിന്നും ബൗളിങുമായി കേരളം; 'ഉഷ്ണിച്ച്' കരുത്തരായ ബം​ഗാൾ

രഞ്ജിയിൽ കേരളത്തിന് മികച്ച തുടക്കം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ കരുത്തരായ ബംഗാളിനെതിരെ മികച്ച ബൗളിങ് പ്രകടനവുമായി കേരളം. ആദ്യ ദിവസം കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 172 റൺസെന്ന നിലയിലാണ് ബംഗാൾ. കേരളത്തിന് വേണ്ടി ആദിത്യ സാർവതെ മൂന്നും എൻപി ബേസിൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മഴയെ തുടർന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടോസ് നേടിയ കേരള ക്യാപ്റ്റൻ വിഷ്ണു വിനോദ് ബംഗാളിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ പന്തിൽ തന്നെ ബൗണ്ടറിയുമായി തുടങ്ങിയ അഭിമന്യു ഈശ്വരനും അങ്കുർ പോളും ചേർന്ന് വേഗത്തിലുള്ള തുടക്കമാണ് ബംഗാളിന് നൽകിയത്.

എന്നാൽ അഞ്ചാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് വീണു. പത്ത് റൺസെടുത്ത അഭിമന്യു ഈശ്വരൻ എംഡി നിധീഷിന്റെ പന്തിൽ മുഹമ്മദ് അസ്ഹറുദ്ദീന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ആമിർ ഗാനിയും അങ്കുർ പോളും ചേർന്ന് 42 റൺസ് കൂട്ടിച്ചേർത്തു. 14 റൺസെടുത്ത ആമിർ ഗാനിയെ പുറത്താക്കി എൻ.പി. ബേസിലാണ് ഈ കൂട്ടുകെട്ടിന് അവസാനമിട്ടത്. മറുവശത്ത് അനായാസം സ്കോറിങ് തുടർന്ന് അങ്കുർ പോൾ 64 പന്തുകളിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി.

എന്നാൽ ആദിത്യ സാർവതെയെ വീണ്ടും പന്തേൽപ്പിച്ച ക്യാപ്റ്റൻ വിഷ്ണു വിനോദിന്റെ തന്ത്രം ഫലം കണ്ടു. 66 റൺസുമായി ബാറ്റിങ് തുടരുകയായിരുന്ന അങ്കുർ പോളിനെ അഭിഷേക് പി നായരുടെ കൈകളിൽ എത്തിച്ച സാർവതെ, തൻ്റെ അടുത്ത ഓവറിൽ സുധീപ് ചാറ്റർജിയെയും അഭിഷേക് പൊറേലിനേയും പുറത്താക്കി. ആറ് റൺസെടുത്ത സുധീപ് ചാറ്റർജി സച്ചിൻ ബേബിക്ക് ക്യാച്ച് നൽകിയാണ് മടങ്ങിയത്. തൊട്ടടുത്ത പന്തിൽ അഭിഷേക് പൊറേലിനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ സാർവതെ തന്നെ പുറത്താക്കി.

ഇതോടെ അഞ്ച് വിക്കറ്റിന് 108 റൺസെന്ന നിലയിലായ ബംഗാളിനെ ആറാം വിക്കറ്റിൽ ഒത്തുചേർന്ന സുധീപ് കുമാർ ഘരാമിയും ഷഹബാസ് അഹമ്മദും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത സുധീപ് കളി അവസാനിക്കുന്നതിന് തൊട്ടുമുൻപത്തെ ഓവറിലാണ് പുറത്തായത്. എൻപി ബേസിലിന്റെ പന്തിൽ അഭിഷേക് നായർ ക്യാച്ചെടുത്താണ് സുധീപ് മടങ്ങിയത്.

Kerala delivers a brilliant bowling performance against powerhouse Bengal in the Ranji Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആർഎൽ മാസപ്പടി കേസ്: എഫ്ഐആറിലെ തുടർനടപടികൾ ഡിവിഷൻ ബെഞ്ച് തടഞ്ഞു; പിണറായി വിജയന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചു

'മുസ്ലിം കഥാപാത്രങ്ങള്‍ എത്തി നോക്കാത്ത ഗിരീഷ് എഡി സിനിമകള്‍'; ചര്‍ച്ചയായി കുറിപ്പ്

'ഔട്ട്' അല്ല 'നോട്ടൗട്ട്'; ജയിച്ച ഇംഗ്ലണ്ട് 'തോറ്റു', തോറ്റ പാകിസ്ഥാന്‍ 'ജയിച്ചു'!

മുസ്ലിം സമുദായത്തെ തീവ്രവാദികളായി മുദ്രകുത്തരുത്: മുഖ്യമന്ത്രി വിഡി സതീശനെതിരെ ആഞ്ഞടിച്ച് സിപിഎം; പിന്തുണച്ച് കെ.പി നൗഷാദ് അലി എംഎൽഎ

നിയമം നിയമത്തിന്റെ വഴിക്കെന്ന് പിണറായി; കള്ളക്കഥകള്‍ പൊളിഞ്ഞുവെന്ന് സിപിഎം