ഭുവനേശ്വര്‍ കുമാര്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

2015ന് ശേഷം ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ നോബോള്‍, കാലിടറാതെ 3093 ഡെലിവറികള്‍ 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ നോബോള്‍. 3093 ഡെലിവറികള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ നോബോള്‍ വന്നത്

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഭുവനേശ്വര്‍ കുമാറില്‍ നിന്ന് വന്ന നോബോളിന് പിന്നിലെ കണക്കാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ ആ നോബോള്‍ എത്തിയത്. 

ശ്രീലങ്കന്‍ ഇന്നിങ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു ഭുവിയുടെ നോബോള്‍. 3093 ഡെലിവറികള്‍ക്ക് ശേഷമാണ് ഏകദിനത്തില്‍ ഭുവിയുടെ നോബോള്‍ വന്നത്. 2015 ഒക്ടോബറിലാണ് ഭുവി ഇതിന് മുന്‍പ് ഏകദിനത്തില്‍ നോബോള്‍ എറിഞ്ഞത്. 

ഇവിടെ ഭുവിയുടെ സ്ഥിരതയെ പ്രശംസിക്കുകയാണ് ആരാധകര്‍. ശ്രീലങ്കക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഭുവി മൂന്ന് വിക്കറ്റ് വീഴ്ത്തി. 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയാണ് ഭുവിയുടെ മൂന്ന് വിക്കറ്റ് നേട്ടം. എന്നാല്‍ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ഭുവി നിരാശപ്പെടുത്തി. 9 ഓവറില്‍ 63 റണ്‍സ് ഇവിടെ വഴങ്ങിയ ഭുവിക്ക് വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT