ഫോട്ടോ: ട്വിറ്റർ 
Sports

തോല്‍വിയോടെ പടിയറക്കം, വിരമിക്കല്‍ പ്രഖ്യാപിച്ച് ഡ്വെയ്ന്‍ ബ്രാവോ

ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ വിന്‍ഡിസ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് വിരമിക്കാനുള്ള തീരുമാനം ബ്രാവോ സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പോടെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് വിന്‍ഡിസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോ. ശ്രീലങ്കയ്‌ക്കെതിരായ കളിയില്‍ വിന്‍ഡിസ് തോല്‍വിയിലേക്ക് വീണതിന് പിന്നാലെയാണ് വിരമിക്കാനുള്ള തീരുമാനം ബ്രാവോ സ്ഥിരീകരിച്ചത്. 

സമയം എത്തി എന്നാണ് എനിക്ക് തോന്നുന്നത്. നല്ല കരിയര്‍ എനിക്ക് ലഭിച്ചു. 18 വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനായി കളിക്കാനായി. കയറ്റിറക്കങ്ങളുണ്ടായി. എന്നാല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ ഞാന്‍ സംതൃപ്തനാണ്. ഇത്രയും നാള്‍ കരീബിയന്‍ ജനതയെ പ്രതിനിതീകരിക്കാന്‍ കഴിഞ്ഞു, ബ്രാവോ പറയുന്നു. 

വിന്‍ഡിസിനൊപ്പം മൂന്ന് ഐസിസി കിരീടങ്ങള്‍

മൂന്ന് ഐസിസി കിരീടങ്ങള്‍. രണ്ടെണ്ണം എന്റെ ക്യാപ്റ്റന്‍ ഡാരന്‍ സമിക്കൊപ്പം. എന്റെ തലമുറയിലെ കളിക്കാര്‍ക്ക് ഞങ്ങളുടെ പേര് ആഗോള വേദിയില്‍ ഉയര്‍ത്തിപ്പിടിക്കാനായി എന്നത് അഭിമാനം തരുന്നു എന്നും വിരമിക്കല്‍ പ്രഖ്യാപനം സ്ഥിരീകരിച്ചുകൊണ്ട് ബ്രാവോ പറഞ്ഞു. 

90 ടി20യാണ് ബ്രാവോ വിന്‍ഡിസിന് വേണ്ടി കളിച്ചത്. 2006ല്‍ ന്യൂസിലാന്‍ഡിന് എതിരെ ഒക് ലാന്‍ഡിലായിരുന്നു അരങ്ങേറ്റം. ടി20യില്‍ നിന്ന് 1245 റണ്‍സ് നേടിയ ബ്രാവോയുടെ ബാറ്റിങ് ശരാശരി 22.23 ആണ്. സ്‌ട്രൈക്ക്‌റേറ്റ് 115.38. 

ഡെത്ത് ഓവറുകളിലെ കേമന്‍ 

78 വിക്കറ്റും തന്റെ മീഡിയം ഫാസ്റ്റ് ബൗളിങ്ങിലൂടെ ബ്രാവോ വീഴ്ത്തി. ഡെത്ത് ഓവറുകളിലെ ബ്രാവോയുടെ വേരിയേഷനുകള്‍ വലിയ പ്രശംസ നേടിയിരുന്നു. 2012ലും 2016ലും ടി20 ലോക കിരീടം ഉയര്‍ത്തിയ ടീമിലെ അംഗമാണ് ബ്രാവോ. എന്നാല്‍ യുഎഇയിലെ ട്വന്റി20 ലോകകപ്പില്‍ താളം കണ്ടെത്താന്‍ ബ്രാവോയ്ക്ക് കഴിഞ്ഞില്ല. നാല് കളിയില്‍ നിന്ന് കണ്ടെത്തിയത് 16 റണ്‍സും രണ്ട് വിക്കറ്റും മാത്രം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21