British boxing legend Ricky Hatton x
Sports

ബ്രിട്ടീഷ് ബോക്‌സിങ് ഇതിഹാസം; റിക്കി ഹട്ടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

എക്കാലത്തേയും മികച്ച ബ്രിട്ടീഷ് ബോക്‌സിങ് താരം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടീഷ് ബോക്‌സിങ് ഇതിഹാസം റിക്കി ഹട്ടനെ മരിച്ച നിലയില്‍ കണ്ടെത്തി. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ ഹയ്‌ഡെയിലെ അദ്ദേഹത്തിന്റെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. 46 വയസായിരുന്നു.

ലൈറ്റ് വെല്‍റ്റര്‍വെയ്റ്റ് വിഭാഗത്തില്‍ എക്കാലത്തേയും മികച്ച ബ്രിട്ടീഷ് താരമായി പരിഗണിക്കപ്പെടുന്ന താരമാണ് ഹട്ടൻ. ഈയിനത്തില്‍ ഒന്നിലധികം തവണ ലോക കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്.

2015ല്‍ ഫൈറ്റര്‍ ഓഫ് ദി ഇയറായി ദി റിങ് മാഗസിന്‍ തിരഞ്ഞെടുത്ത താരമാണ് ഹട്ടൻ. 2024ൽ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര ബോക്സിങ് ​ഹട്ടനെ ആദരിച്ചു.

2005ലാണ് ഹട്ടൻ ആദ്യമായി ലോക ചാംപ്യനായത്. 21ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച രണ്ട് പോരാട്ടങ്ങളില്‍ എതിരാളിയായി വന്നതും ഹട്ടനാണ്. ഈ രണ്ട് മത്സരങ്ങളിലും ബ്രീട്ടീഷ് താരം നേരിട്ടത് ബോക്‌സിങിലെ അതികായരായ ഫ്‌ളോയ്ഡ് മെയ്‌വെതറിനേയും മാന്നി പാക്വിയാവോയേയുമാണ്. രണ്ട് മത്സരങ്ങളിലും റിക്കി ഹട്ടൻ പരാജയപ്പെട്ടെങ്കിലും താരത്തിന്റെ ധൈര്യവും ബോക്‌സിങ് സ്‌റ്റൈലും ആരാധകര്‍ക്ക് എന്നും ആവേശം നല്‍കുന്നതായിരുന്നു.

ബോക്‌സിങ് റിങിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. എന്നാല്‍ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

British boxing legend Ricky Hatton:  The former world champion, who had been planning a comeback later this year.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

സ്വര്‍ണ കക്കൂസ് 'അമേരിക്ക' ലേലത്തിന്, പ്രാരംഭ വില '10 മില്യണ്‍' ഡോളര്‍

മുലപ്പാല്‍ നെറുകയില്‍ കയറി ഒന്നര വയസുകാരന്‍ മരിച്ചു, മാതാപിതാക്കളുടെ മൊഴി പരിശോധിക്കും; അന്വേഷണം

ഫാമിലി മാൻ സീസൺ 3 വരുന്നു; എവിടെ, എപ്പോൾ കാണാം

ലീക്കായ യുവതിയുമായുള്ള ചാറ്റ് എഐ അല്ല, എന്റേത് തന്നെ; തെറ്റ് ചെയ്തിട്ടില്ല, കുറ്റബോധമില്ലെന്നും ആര്യന്‍

SCROLL FOR NEXT