വീഡിയോ ദൃശ്യം 
Sports

ബുമ്രയുടെ ബൗളിങ് ആക്ഷന്‍, ആര്‍സിബിയുടെ ചുവപ്പ്; ആരാധകരെ രസിപ്പിച്ച് കോഹ്‌ലി

ബുമ്രയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചും ജേഴ്‌സിക്കുള്ളിലെ ചുവന്ന ടിഷര്‍ട്ട് ഉയര്‍ത്തിയുമാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം കോഹ് ലി രസകരമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കാത്തിരുന്ന സെഞ്ചുറി ചിന്നസ്വാമിയിലും വന്നില്ല. എന്നാല്‍ ശ്രീലങ്കയ്ക്ക് എതിരായ രാത്രി പകല്‍ ടെസ്റ്റില്‍ ബംഗളൂരുവില്‍ കോഹ്‌ലി ആരാധകരെ കയ്യിലെടുത്തു. ബുമ്രയുടെ ബൗളിങ് ആക്ഷന്‍ അനുകരിച്ചും ജേഴ്‌സിക്കുള്ളിലെ ചുവന്ന ടിഷര്‍ട്ട് ഉയര്‍ത്തിയുമാണ് പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം കോഹ് ലി രസകരമാക്കിയത്. 

ഐപിഎല്‍ മുന്‍പില്‍ നില്‍ക്കെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോടുള്ള തന്റെ സ്‌നേഹം വ്യക്തമാക്കിയായിരുന്നു ഇന്ത്യന്‍ ജേഴ്‌സിക്ക് അടിയില്‍ ചുവന്ന ടീഷര്‍ട്ട് അണിഞ്ഞ് കോഹ് ലി ഗ്രൗണ്ടിലെത്തിയത്. കാണികള്‍ക്ക് നേരെ തിരിഞ്ഞ് കോഹ് ലി ഇത് ഉയര്‍ത്തി കാണിക്കുകയും ചെയ്തു. 

ബാറ്റിങ്ങിലേക്ക് വരുമ്പോള്‍ 48 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയാണ് കോഹ് ലി മടങ്ങിയത്. 252 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായിരുന്നു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 86 റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡിലുള്ള ശ്രീലങ്കയ്ക്ക്  മുന്‍പില്‍ ഇനിയുമുള്ളത് 166 റണ്‍സ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ അറിയാം കേരളത്തിന്റെ മുഖ്യമന്ത്രിയെ; ചര്‍ച്ചകള്‍ പൂര്‍ത്തിയായി

Kerala CM Selection Live: മുഖ്യമന്ത്രി പ്രഖ്യാപനം നാളെ, നിയമസഭാ കക്ഷിയോഗം ഉച്ചയ്ക്ക് ഒരു മണിക്ക്‌

കര്‍ണാടകയിലെ ഹിജാബ് നിരോധനം പിന്‍വലിച്ചു; ഉത്തരവിറക്കി സിദ്ധരാമയ്യ സര്‍ക്കാര്‍

ആശ്വാസ വാര്‍ത്ത: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍, 20ന് നാട്ടിലെത്തും

തീരം കടലെടുത്തു, വാഹനങ്ങള്‍ പൂണ്ടുപോകുന്നു; അപകടക്കെണിയൊരുക്കി മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച്

SCROLL FOR NEXT