Cameron Green x
Sports

കാമറൂണ്‍ ഗ്രീന്‍ കോടികള്‍ വാരുമോ? ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇല്ല; ഐപിഎല്‍ മിനി ലേലത്തിലേക്ക് 1355 താരങ്ങള്‍

മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് 2 കോടി അടിസ്ഥാന വില

സമകാലിക മലയാളം ഡെസ്ക്

മുംബൈ: 2026ലെ ഐപിഎല്‍ പോരാട്ടങ്ങള്‍ക്കുള്ള താര ലേലത്തിലേക്ക് 1355 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്. ഈ മാസം 16ന് അബുദാബിയില്‍ വച്ചാണ് താരങ്ങളെ തിരഞ്ഞെടുക്കുന്ന മിനി ലേലം അരങ്ങേറുന്നത്. എല്ലാ ടീമുകളും ചേര്‍ന്നു 77 താരങ്ങളെയാണ് ലേലത്തില്‍ സ്വന്തമാക്കുക. അതില്‍ 31 വിദേശ താരങ്ങളും ഉള്‍പ്പെടും.

14 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങള്‍ ലേലത്തിനായി പേര് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനാണ് നിലവില്‍ പേര് നല്‍കിയവരില്‍ ശ്രദ്ധേയന്‍. താരം 2 കോടി അടിസ്ഥാന വിലയാണ് നല്‍കിയിരിക്കുന്നത്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും പേര് നല്‍കിയവരിലുണ്ട്. താരത്തിന്റെ അടിസ്ഥാന വിലയും രണ്ട് കോടിയാണ്.

2 കോടി അടിസ്ഥാന വിലയുമായി 43 വിദേശ താരങ്ങളാണ് പട്ടികയിലുള്ളത്. മാത്യു ഷോട്ട്, ജോഷ് ഇംഗ്ലിസ്, ജോണി ബെയര്‍സ്‌റ്റോ, ജാമി സ്മിത്ത്, രചിന്‍ രവീന്ദ്ര, ഷായ് ഹോപ്, അകീല്‍ ഹുസൈന്‍, അല്‍സാരി ജോസഫ് എന്നിവരെല്ലാം രണ്ട് കോടി അടിസ്ഥാന വിലയിട്ടുള്ളവരുടെ പട്ടികയിലുണ്ട്.

മുജീബ് യുആര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ്, ജാക് ഫ്രേസര്‍ മക്ഗുര്‍ക്, മുസ്തഫിസുര്‍ റഹ്മാന്‍, ജെറാള്‍ഡ് കോറ്റ്‌സി, ലുംഗി എന്‍ഗിഡി, ആന്റിച് നോര്‍ക്യെ, മതീഷ പതിരന, മഹീഷ് തീക്ഷണ, വാനിന്ദു ഹസരംഗ അടക്കമുള്ള താരങ്ങളും പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ താരങ്ങളായ മായങ്ക് അഗര്‍വാള്‍, കെഎസ് ഭരത്, രാഹുല്‍ ചഹര്‍, രവി ബിഷ്‌ണോയ്, ആകാശ് ദീപ്, ദീപക് ഹൂഡ, വെങ്കടേഷ് അയ്യര്‍, സര്‍ഫറാസ് ഖാന്‍, ശിവം മവി, നവ്ദീപ് സെയ്‌നി, ചേതന്‍ സക്കരിയ, കുല്‍ദീപ് സെന്‍, പൃഥ്വി ഷാ, രാഹുല്‍ ത്രിപാഠി, സന്ദീപ് വാര്യര്‍, ഉമേഷ് യാദവ് എന്നിവരും രജിസ്റ്റര്‍ ചെയ്തവരിലുണ്ട്. ഇതില്‍ വെങ്കടേഷ് അയ്യരും രവി ബിഷ്‌ണോയിയും അടിസ്ഥാന വില 2 കോടിയാണ് കാണിച്ചിരിക്കുന്നത്.

ബംഗ്ലാദേശിന്റെ ഇതിഹാസ ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ഒരു കോടി രൂപയാണ് അടിസ്ഥാന വിലയായി നല്‍കിയത്. ഇന്ത്യയില്‍ ജനിച്ച് നിലവില്‍ മലേഷ്യയ്ക്കായി കളിക്കുന്ന വീരന്‍ദീപ് സിങും രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടികയിലുണ്ട്.

ഓസ്‌ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇത്തവണ ലേലത്തിലേക്കില്ല. താരം പേര് നല്‍കിയിട്ടില്ല. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സ് താരത്തെ സ്വന്തമാക്കിയെങ്കിലും ഒട്ടും മികവ് പുലര്‍ത്താനായിരുന്നില്ല. മാത്രമല്ല ഇടയ്ക്കു വച്ച് പരിക്കേറ്റ് താരം പുറത്താകുകയും ചെയ്തിരുന്നു.

ഇത്തവണ ലേലത്തില്‍ 237.55 കോടി രൂപയാണ് ടീമുകള്‍ക്കെല്ലമായി ചെലവിടാനുള്ളത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൈയിലാണ് ഏറ്റവും കൂടുതല്‍ തുകയുള്ളത്. 64.30 കോടി രൂപ. സിഎസ്‌കെയുടെ പേഴ്‌സില്‍ 43.40 കോടിയാണ് ചെലവിടാനുള്ളത്.

Cameron Green and Steve Smith headline a group of major international and Indian names registered for the IPL 2026 mini-auction.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരത്തെ തുറമുഖ നഗരമായി പ്രഖ്യാപിക്കും?; 'വീടില്ലാത്ത എല്ലാവര്‍ക്കും വീട്'; പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍

കൈകൾ കോർത്ത നിലയിൽ സോഫയിൽ മൃതദേഹങ്ങൾ; അമ്മയും മകളും മരിച്ച നിലയിൽ

ശബരിമല സ്വര്‍ണ്ണക്കൊള്ള; എന്‍ വാസുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാന മന്ത്രിയുടെ സന്ദര്‍ശനം; നാലിടങ്ങളില്‍ റെഡ് സോണ്‍; ഡ്രോണുകള്‍ക്ക് നിയന്ത്രണം; നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം

വിറപ്പിച്ച് ഫിലിപ്‌സ്, പിടിച്ചുകെട്ടി ഇന്ത്യ; കിവീസിനെതിരെ 48 റണ്‍സിന്റെ ജയം

SCROLL FOR NEXT