Virat Kohli ap
Sports

35 കളികള്‍, വേണ്ടത് 16 എണ്ണം; കോഹ്‌ലി '100 സെഞ്ച്വറി' റെക്കോര്‍ഡില്‍ എത്തുമോ?

സാധ്യതാ കണക്കുകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ക്രിക്കറ്റ് ചരിത്രത്തില്‍ ഒരേയൊരാള്‍ മാത്രമാണ് സെഞ്ച്വറികളില്‍ സെഞ്ച്വറി കണ്ടെത്തിയ താരം. സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഈ റെക്കോര്‍ഡ് ആരെങ്കിലും തകര്‍ക്കുമോ എന്ന ചോദ്യം ക്രിക്കറ്റ് ആരാധകര്‍ ഉന്നയിച്ച കാലത്താണ് വിരാട് കോഹ്‌ലി ഒരു ഭാഗത്ത് ശതകാഭിഷേകവുമായി മുന്നേറിയത്. ഏകദിനത്തില്‍ 53, ടെസ്റ്റില്‍ 30, ടി20യില്‍ ഒരു സെഞ്ച്വറി. മൊത്തം 84 സെഞ്ച്വറികള്‍. സച്ചിന്‍ കഴിഞ്ഞാല്‍ സെഞ്ച്വറി എണ്ണത്തില്‍ തൊട്ടുപിന്നില്‍ കോഹ്‌ലി നില്‍ക്കുന്നു. സച്ചിന്റെ 100 സെഞ്ച്വറികള്‍ എന്ന നേട്ടത്തിലേക്ക് കോഹ്‌ലിയും എത്തുമോ?

ടെസ്റ്റ്, ടി20 മത്സരങ്ങൡ നിന്നു വിരമിച്ച കോഹ്‌ലി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. 2027ലെ ലോകകപ്പ് കളിച്ചു വിരമിക്കണമെന്നാണ് കോഹ്‌ലി ആഗ്രഹിക്കുന്നത്. 2027 ലോകകപ്പിലേക്ക് എത്തുമ്പോഴേക്കും ഇന്ത്യ ഏതാണ്ട് കളിക്കുന്നത് 35 ഏകദിന മത്സരങ്ങളാണ്. 100 സെഞ്ച്വറികളെന്ന നേട്ടത്തിലേക്ക് കോഹ്‌ലിക്ക് വേണ്ടത് 16 ശതകങ്ങള്‍ കൂടിയാണ്. ഈ റെക്കോര്‍ഡിലേക്ക് കോഹ്‌ലി എത്തുമോ എന്നതാണ് കൗതുകമുണ്ടാക്കുന്നത്.

ഏകദിന ക്രിക്കറ്റില്‍ 50ല്‍ കൂടുതല്‍ സെഞ്ച്വറിയടിച്ച ഒരേയൊരാളേ ക്രിക്കറ്റ് ചരിത്രത്തില്‍ ഉള്ളു. അത് കോഹ്‌ലിയാണ്. ഏകദിനത്തില്‍ 53 സെഞ്ച്വറികള്‍ കോഹ്‌ലി നേടിയിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അതില്‍ രണ്ടെണ്ണം നേടിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും കോഹ്‌ലി തുടരെ ശതകം തൊട്ടു. 37ാം വയസിലും കിടിലന്‍ സെഞ്ച്വറികള്‍ തുടരെ നേടി പ്രതിഭയുടെ സ്ഥിരത വീണ്ടും അടിവരയിട്ടതോടെ ആരാധകര്‍ ആ വമ്പന്‍ റെക്കോര്‍ഡില്‍ കോഹ്‌ലിയും എത്തുമെന്നു വിശ്വസിക്കുന്നു.

2027ലെ ലോകകപ്പിനു മുന്‍പ് ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരെ ഇന്ത്യന്‍ ടീം ഏകദിന പരമ്പര കളിക്കും. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ന്യൂസിലന്‍ഡ് (എവേ) പോരാട്ടങ്ങളുമുണ്ട്. ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ വരെ കളിച്ചാല്‍ ഏതാണ്ട് 11 മത്സരങ്ങളും വരുന്നുണ്ട്. പ്രൈം ടൈമിലെ കോഹ്‌ലിയായിരിക്കില്ല ഈ ഘട്ടത്തില്‍. എങ്കിലും വിദൂര സാധ്യത അപ്പോഴും നിലനില്‍ക്കുന്നുവെന്ന് ചുരുക്കം.

At 84 centuries, Virat Kohli stands at the edge of cricket's last great mountain.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊല്ലത്ത് നിര്‍മാണത്തിലിരിക്കെ ദേശിയപാത ഇടിഞ്ഞു താണു; റോഡില്‍ വന്‍ ഗര്‍ത്തം; നിരവധി വാഹനങ്ങള്‍ കുടുങ്ങി

രണ്ട് കോടതികളില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം ഇന്നും പരിഗണിച്ചില്ല

കളി വരുതിയില്‍ നിർത്തി ഓസീസ്; ഇംഗ്ലണ്ടിനെതിരെ ലീഡ്

14കാരന്റെ വിസ്മയം തീര്‍ത്ത ബാറ്റിങ് വിസ്‌ഫോടനം! ഗൂഗിളില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് വൈഭവിനെ

വയോധികര്‍ക്കും 45 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും ലോവര്‍ ബര്‍ത്ത് ഉറപ്പ്; സുപ്രധാന തീരുമാനവുമായി റെയില്‍വേ

SCROLL FOR NEXT