Carlos Alcaraz x
Sports

കരിയര്‍ സ്ലാം... എടിപി ടൂര്‍ ഫൈനല്‍സ് കിരീടം; അല്‍ക്കരാസ് ഇതിഹാസങ്ങള്‍ക്കൊപ്പം!

ലോക ഒന്നാം നമ്പര്‍ അലക്‌സാണ്ടര്‍ സ്വരേവിനെ വീഴ്ത്തി എടിപി ടെന്നീസ് ടൂര്‍ ഫൈനല്‍സ് കിരീടം സ്വന്തമാക്കി കാര്‍ലോസ് അല്‍ക്കരാസ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മിലാന്‍: എടിപി ടെന്നീസ് ടൂര്‍ ഫൈനല്‍സില്‍ കിരീടം സ്വന്തമാക്കി ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കരാസ്. ഒന്നാം സീഡും ലോക ഒന്നാം നമ്പര്‍ താരവുമായ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവിനെ രണ്ട് സെറ്റ് മാത്രം നീണ്ട പോരില്‍ അനായാസം വീഴ്ത്തിയാണ് അല്‍ക്കരാസ് സീസണ്‍ ഉജ്ജ്വലമായി അവസാനിപ്പിച്ചത്.

രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടാൻ സാധിച്ചത് മാത്രമാണ് സ്വരേവിന് ആശ്വസിക്കാനുണ്ടായത്. ആദ്യ സെറ്റ് അൽക്കരാസ് അതിവേ​ഗം പിടിച്ചെടുത്തു. സ്കോർ: 6-2, 7-6 (9-7). ഈ വർഷം താരം ആറ് കിരീടങ്ങളും 7 ഫൈനലുകളും കളിച്ചു. വർഷാവസാനം എടിപി ടൂർ കിരീടം കരിയറിൽ ആദ്യമായും സ്വന്തമാക്കി താരം സീസൺ അവിസ്മരണീയമാക്കി.

കരിയർ സ്ലാമും എടിപി ഫൈനൽസ് കിരീടവും ഒരേ സീസണിൽ നേടുന്ന ടെന്നീസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും അൽക്കരാസ് സ്വന്തം പേരിലാക്കി. ഇതിഹാസ സ്വിസ് താരം റോജർ ഫെഡററുടെ റെക്കോർഡാണ് താരം മറികടന്നത്. 23 വയസും ആറ് മാസവും പ്രായം പിന്നിടുമ്പോഴാണ് ടെന്നീസിലെ 5 മേജർ കിരീടങ്ങളും താരം ഷോക്കേസിലെത്തിച്ചത്. ഫെഡറർ ഈ നേട്ടത്തിലെത്തിയത് 27 വയസും 10 മാസവും പ്രായമുള്ളപ്പോഴാണ്.

എടിപി ടൂര്‍ കിരീടം സ്വന്തമാക്കിയതോടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കും താരം കയറി. സീസണില്‍ കരിയര്‍ ഗ്രാന്‍ഡ്സ്ലാമും വര്‍ഷാന്ത്യ ടൂര്‍ ഫൈനല്‍ കിരീടവും നേടുന്ന നാലാമത്തെ പുരുഷ താരമായി അല്‍ക്കരാസ് മാറി.

ഈ വര്‍ഷമാദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാണ് അല്‍ക്കരാസ് കരിയര്‍ സ്ലാം തികച്ചത്. ഇതിഹാസങ്ങളായ ആന്ദ്രെ അഗാസി, റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച് എന്നിവര്‍ മാത്രമാണ് അല്‍ക്കരാസിനു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ താരങ്ങള്‍.

അതേസമയം തോറ്റെങ്കിലും സ്വരേവ് തന്നെയാണ് ലോക റാങ്കിങില്‍ തലപ്പത്ത്. സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍ സ്വരേവ് സ്വന്തമാക്കിയിരുന്നു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍ ഫൈനലുകളിലും താരം ഈ വര്‍ഷം കളിച്ചു.

Seven-times Grand Slam champion Carlos Alcaraz powered past world number one Alexander Zverev 6-2, 7-6 (9-7) on Sunday to win his maiden ATP Finals title

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകളുടെ ലൈസന്‍സ് റദ്ദാക്കും; രോഗികള്‍ക്കും പാര്‍ശ്വഫലം അറിയിക്കാം; 'വെളുപ്പിക്കല്‍ ക്രീമുകള്‍'ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രതിദിന മിന്നല്‍ പരിശോധനയുമായി കെ മുരളീധരന്‍; വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി

ഗുകേഷ് vs സിന്ദ്രോവ്, 'ജെന്‍സീ ചെക്ക്‌മേറ്റ്'! ആരാകും പുതിയ 'ചെസ്' ലോക ചാംപ്യന്‍?

നരേന്ദ്രമോദിയെ കണ്ട് സ്‌കൂള്‍ സഹപാഠി; ഭൂമി തട്ടിപ്പ് പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്

ഹോട്ടലിൽ മുറി ചോദിച്ചപ്പോൾ നൽകിയില്ല; ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം, മാനേജർക്ക് വെട്ടേറ്റു