

കൊല്ലം: കുണ്ടറ പെരുമ്പുഴയിൽ ബാറിൽ മദ്യപ സംഘത്തിന്റെ പരാക്രമം. ആക്രണത്തിനിടെ മാനേജരെ മൂന്നംഗ സംഘം വെട്ടി പരിക്കേൽപ്പിച്ചു. പെരുമ്പുഴ ഹരിശ്രീ ബാറിലെ മാനേജർ കല്ലുംതാഴം സ്വദേശി അൽത്താഫിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.
മദ്യ ലഹരിയിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ മുറി ആവശ്യപ്പെട്ടെങ്കിലും മാനേജർ നിരസിച്ചു. ഇതിലുള്ള പ്രകോപനത്തിലാണ് സംഘം ആക്രമണം നടത്തിയത്.
എക്സിക്യൂട്ടീവ് ബാറിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആയുധങ്ങളുപയോഗിച്ച് മാനേജരെ വെട്ടുകയായിരുന്നുവെന്ന് ജീവനക്കാർ വ്യക്തമാക്കി.
സംഭവത്തിൽ കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. പരിക്കേറ്റ അൽത്താഫിനെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates